മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട അവതാരികയാണ് രഞ്ജിനി ഹരിദാസ് . ഏഷ്യാനെറ്റിൽ സംരക്ഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാർ സിംഗർ എന്ന മലയാളം റിയാലിറ്റി ഷോയിലെ അവതാരികയായി ഏറെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് രഞ്ജിനി. ആസ്വാദകരുടെ ഇഷ്ട്ട പരിപാടിയായ ബിഗ് ബോസ്സ് മലയാളം സീസൺ ഒന്നിലെ മത്സരാർത്ഥി ആയിരുന്നു രഞ്ജിനി. 2010ലെ ടെലിവിഷൻ അവതാരകയ്ക്കുള്ള ഫ്രേം മീഡിയ അവാർഡിന് അർഹയായി.രഞ്ജിനി സിനിമാ രംഗത്തേക്ക് കടന്നു വരുന്നത് ചൈന ടൗൺ എന്ന സിനിമയിലൂടെയാണ്.
View this post on Instagram
ഇപ്പോളിതാ താന്‍ പ്രണയത്തിലാണെന്നു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് രഞ്ജിനി ഹരിദാസ്. രഞ്ജിനി മനസ്സ് തുറന്നത് ഒരു പ്രസിദ്ധീകരണത്തിന് നൽകിയ അഭിമുഖത്തിലാണ്. ശരത് പുളിമൂടുമായി നീണ്ട പതിനാറു വർഷത്തെ പരിചയമാണുള്ളതെന്നും നിലവിൽ ഇപ്പോള്‍ ദിവ്യമായ പ്രണയത്തിലാണെന്നാണ് വെളിപ്പെടുത്തല്‍. ശരത്തിന്റെ വിവാഹം കഴിഞ്ഞതായിരുന്നു.താൻ മറ്റൊരു ബന്ധത്തിലും . ഇപ്പോഴാണ് ഞങ്ങൾ രണ്ടുപേരും സിംഗിൾ ആയതും അനന്തമായ പ്രണയം സംഭവിച്ചതും.അവരുടെ ഈ ദിവ്യ പ്രണയം വിവാഹത്തിലേക്ക് കടക്കുമോ എന്നറിയില്ലെന്നും രഞ്ജിനി പറഞ്ഞു. രഞ്ജിനി ഇക്കഴിഞ്ഞ പ്രണയദിനത്തിൽ ശരത്തിനൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.അതിന് പിന്നാലെ രഞ്ജിനി ഹരിദാസ് പ്രണയത്തിലാണെന്ന വാർത്തകളും പ്രചരിച്ചിരുന്നു.