അമേയ മാത്യു കിടിലൻ ഫോട്ടോകളിലൂടെ ആരാധക പ്രീതി നേടാറുള്ള താരമാണ്. അത് കൊണ്ട് തന്നെ സമൂഹമാദ്ധ്യമങ്ങളില്‍ അമേയ പങ്കുവയ്ക്കുന്ന വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകര്‍ വളരെ ചുരുങ്ങിയ സമയം കൊണ്ട് ഏറ്റെടുക്കാറുമുണ്ട്. ഒരു പ്രത്യേകത നിറഞ്ഞ കാര്യമെന്തെന്നാൽ താരത്തിന്റെ ഭംഗി മാത്രമല്ല രസകരമായ ക്യാപ്ഷനും പ്രേക്ഷകശ്രദ്ധ നേടാറുണ്ട്.ഇപ്പോളിതാ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടുന്നത് താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ലൊക്കേഷനാണ്. ആരെയും പേടിപ്പിക്കുന്ന പല കഥകളും നിലനിൽക്കുന്ന സുമതി വളവില്‍ നിന്നാണ് താരം ഈ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
View this post on Instagram
“സുമതി വളവ്, യക്ഷി സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ മുഴുവനും ആവാഹിച്ചു പ്രകൃതി ഭംഗി നിറഞ്ഞൊരു ഇടിവെട്ട് സ്ഥലം. അങ്ങനെ ആ ഒരു ആഗ്രഹവും സാധിച്ചു. യക്ഷി വെറുതെ വിട്ടത് കൊണ്ട് വീട്ടില്‍ തിരിച്ചെത്തി ഈ ഫോട്ടോ ഇപ്പൊ ഇടുന്നു…” എന്ന അടിക്കുറിപ്പോടെയാണ് ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ബ്ലാക്ക് നെറ്റ് ടോപ്പും ഷോര്‍ട്സും ധരിച്ച് സ്റ്റൈലിഷ് ലുക്കിലുള്ളതാണ് ചിത്രങ്ങള്‍.
View this post on Instagram
വളരെ ഏറെ രസകരമായ കമന്റുകളാണ് ഈ പോസ്റ്റിന് ലഭിക്കുന്നത്. ഇങ്ങള് പെട്ട്… യക്ഷി അഴിഞ്ഞു വീണ മുടിയില്‍ കേറീട്ടുണ്ട്..നൈറ്റ് ഉറങ്ങുമ്പോൾ തലയിണയുടെ സൈഡില്‍ കൂടി ഇറങ്ങി ഇങ്ങു വരും എന്നായിരുന്നു ഒരാളുടെ കമന്റ്. സുമതി ഏട്ടത്തിയോട് അന്വേഷണങ്ങള്‍ അറിയിക്കാന്‍ പറയുന്നവരുമുണ്ട്. 70 വര്‍ഷം മുൻപ് കൊല്ലപ്പെട്ട സുമതിയെന്ന പെണ്‍കുട്ടി യക്ഷിയായി വന്ന് ഭയപ്പെടുത്തുന്നുവെന്നതാണ് ഈ പ്രദേശത്തെ കുറിച്ചുള്ള കഥ. ഈ പ്രദേശത്തെക്കുറിച്ച് നിരവധി കഥകള്‍ പ്രചരിക്കുന്നുണ്ട്. തിരുവനന്തപുരം ജില്ലയില്‍ പാലോട് – കല്ലറ റൂട്ടിലാണ് സുമതിവളവ് സ്ഥിതിചെയ്യുന്നത്. സുമതി വളവ് കാണാന്‍ ഒട്ടേറെ സഞ്ചാരികളും ഇവിടേക്ക് എത്തുന്നുണ്ട്.