ഫഹദ് ഫാസിലും അനുശ്രീയും സുപ്രധാന വേഷത്തിലഭിനയിച്ച ‘മഹേഷിന്റെ പ്രതികാരം’ എന്ന് ചിത്രത്തിലൂടെ മലയാള സിനിമയില്‍ വളരെ ശ്രദ്ധേയയായ താരമാണ് അപർണ ബാലമുരളി.വളരെ കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ തിളങ്ങിയ താരം.തമിഴ് സൂപ്പർ താരം സൂര്യ നായകനായയെത്തിയ സൂരറൈ പോട്രിന് ശേഷം കിടിലൻ നായികാ കഥാപാത്രവുമായി അപര്‍ണ ബാലമുരളിയെത്തുന്ന ‘ഉല’ സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ നടന്‍ പൃഥ്വിരാജ് പുറത്തിറക്കി.
യുവ നടൻ ടൊവിനോ തോമസിനെ നായകനാക്കി ‘കല്‍ക്കി’ എന്ന സിനിമയൊരുക്കിയ പ്രവീണ്‍ പ്രഭാറാം സംവിധാനം ചെയ്യുന്ന സിനിമയില്‍ കേന്ദ്ര കഥാപാത്രമായാണ് അപര്‍ണ എത്തുന്നത്. മലയാളത്തിലും തമിഴിലുമായി ഒരുക്കുന്ന ഉലയിലെ മറ്റ് അഭിനേതാക്കളുടെ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ ഉടന്‍ പുറത്തുവിടും.കല്‍ക്കി ടീം വീണ്ടും ഒന്നിക്കുന്ന സിനിമയാണ് ഉല. പ്രവീണ്‍ പ്രഭാറാം സംവിധാനം ചെയ്യുന്ന ഉല, സിക്സ്റ്റീന്‍ ഫ്രെയിംസിന്റെ ബാനറില്‍ ജിഷ്ണു ലക്ഷ്മണ്‍ ആണ് നിര്‍മിക്കുന്നത്.
തമിഴിലും മലയാളത്തിലും ഒരേ പോലെ ഒരുങ്ങുന്ന ഈ ചിത്രം മേയ് അവസാന വാരത്തില്‍ ഷൂട്ടിങ് ആരംഭിക്കും. പ്രവീണ്‍ പ്രഭാറാമിനൊപ്പം സുജിന്‍ സുജാതനും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. ഓപ്പറേഷന്‍ ജാവയ്ക്ക് ശേഷം ഫായിസ് സിദ്ദിഖ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ് ഇത്.വളരെ വ്യത്യസ്ത രീതിയിലാണ് ചിത്രത്തിന്റെ പോസ്‌റ്റര്‍ ഒരുക്കിയിരിക്കുന്നത്. അപര്‍ണയുടെ മുഖത്തിന്റെ ഒരു വശം കണ്ണുനീര്‍ തുള്ളികള്‍ ഒഴുകി ദുഃഖപൂര്‍ണ്ണവും മറുവശം ചിത്രശലഭങ്ങളും പൂവിതളുകള്‍ നിറഞ്ഞ് പ്രകാശഭരിതവുമാണ് പോസ്‌റ്ററില്‍.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…