ദൃശ്യം 2വിൽ പണികിട്ടാതിരുന്നത് സഹദേവന്റെ പണി പോയതുകൊണ്ടാണാണെന്ന് കലാഭവൻ ഷാജോൺ. ബാലാജി ശർമയ്ക്കു നൽകിയ വിഡിയോ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഷാജോൺ. ഷാജോണിന്റെ കാരവാനിൽ ഇരുന്നായിരുന്നു അഭിമുഖം ചിത്രീകരിച്ചത്.വരുണിനെ പൊലീസ് സ്റ്റേഷനിൽ കുഴിച്ചു മൂടുന്നതുകണ്ട ദൃക്സാക്ഷി സഹദേവന്റെ ആളായിരുന്നോ എന്ന ആരാധകരുടെ സംശയം ബാലാജി ചോദിക്കുകയുണ്ടായി. സഹദേവന്റെ ആളാണോ എന്നത് ദൃശ്യം 3യിൽ അറിയാമെന്നായിരുന്നു ഷാജോണിന്റെ മറുപടി.
ദൃശ്യം 3യും വരുന്നുണ്ടെന്നാണ് ഇപ്പോൾ കേൾക്കുന്നത്. എന്തൊക്കെ ട്വിസ്റ്റുകളാണ്. ഒരു രക്ഷയുമില്ലാത്ത സിനിമയാണ് ദൃശ്യം 2. ഈ സിനിമയിൽ ഭാഗമാകാത്തതിന്റെ വിഷമമുണ്ട്. ദൃശ്യം സിനിമയിൽ ഭാഗമാകാൻ സാധിച്ചത് വലിയ അനുഗ്രഹമായി കാണുന്ന ആളാണ് ഞാൻ. ഇപ്പോൾ ഒരുപാട് പേർ വിളിച്ചു ചോദിക്കുന്നുണ്ട്. എവിടെപ്പോയി സഹദേവൻ എന്ന്. സഹദേവന്റെ പണിപോയി, പണികിട്ടിയിരിക്കുകയാണ് ഞാനിപ്പോൾ. ഇനി സഹദേവൻ വരണമെങ്കിൽ ജീത്തു വിചാരിക്കണം. ദൃശ്യം 3യിൽ നമ്മളൊക്കെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.’–കലാഭവൻ ഷാജോൺ പറഞ്ഞു.
കാരവാൻ എടുത്തിട്ട് രണ്ട് വർഷമായി. എഴുത്തുമായി ബന്ധപ്പെട്ടും ചില മീറ്റിങുകൾക്കും സഹായകമാകും എന്നു കരുതിയാണ് ഇത് എടുക്കുന്നത്. അടുത്തൊരു സിനിമ ചെയ്യാനായുള്ള എഴുത്ത് പുരോഗമിക്കുകയാണ്.’ –ഷാജോൺ വ്യക്തമാക്കി.സിനിമയുട മാസ്റ്റർ ബ്രെയ്ൻ ജീത്തു ജോസഫ് ആണെന്നും അദ്ദേഹം സംവിധായകൻ ആയില്ലെങ്കിൽ പൊലീസ് ഉദ്യോഗസ്ഥൻ ആയേനെ എന്നും ബാലാജി ശർമ പറഞ്ഞു. ജിജു അശോകൻ സംവിധാനം ചെയ്യുന്ന പുള്ളി എന്ന സിനിമയുടെ ലൊക്കേഷനിലാണ് ബാലാജി ശർമയും ഷാജോണും ഉള്ളത്. ഷൂട്ടിന്റെ ഇടയിൽ കിട്ടിയ ഇടവേളയില്‍ ബാലാജി ശർമ, ഷാജോണിന്റെ കാരവാനിലെത്തി വിശേഷങ്ങൾ പങ്കിടുകയായിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…