മലയാളത്തിൻെറ പ്രിയ യുവ നടൻ ടൊവിനോ തോമസ് നായകനായി അഭിനയിച്ച കള തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറി കൊണ്ടിരിക്കുകയാണ് .ഒരു സൈക്കോ ത്രില്ലര്‍ ചിത്രമായ കളയില്‍ ഷാജി എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്.അതെ പോലെ തന്നെ ഒരു യഥാര്‍ത്ഥ സംഭവകഥയെ അടിസ്ഥാനമാക്കി നിർമ്മിച്ചിരിക്കുന്ന ചിത്രമാണ് ഇത്. ഈ സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വലിയ തോതിൽ പുരോഗമിക്കുന്നതിനിടയില്‍ ഒരു റൊമാന്റിക് രംഗത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ടൊവിനോ.
View this post on Instagram
കളയുടെ വലിയ ഹൈലൈറ്റ് എന്തെന്നാൽ സംഘട്ടനരംഗങ്ങളാണ്. സിനിമയിലെ ഫൈറ്റ് സീനുകളെല്ലാം വളരെ റിയലിസ്റ്റിക്കായാണ് ഒരുക്കിയിരിക്കുന്നത്. ടൊവിനോയ്ക്ക് ഒപ്പത്തിനൊപ്പം നില്‍ക്കുകയാണ് സുമേഷ് മൂര്‍ എന്ന നടനും. സിനിമ കഴിഞ്ഞിറങ്ങുമ്പോൾ ആരാണ് നായകന്, ആരാണ് പ്രതിനായകന് എന്ന അത്ഭുതമാകും ‘കള’ പ്രേക്ഷകരില്‍ അവശേഷിപ്പിക്കുക. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. രോഹിത് വിഎസാണ്. ഭാര്യയും, അച്ഛനും, കുട്ടിയുമടങ്ങുന്ന ഷാജിയെന്ന കഥാപാത്രത്തിന്റെ വീട്ടില്‍ തുടര്‍ച്ചയായി നടക്കുന്ന സംഭവങ്ങളെ കോര്‍ത്തിണക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്.