മോളിവുഡ് പ്രേഷകരുടെ ഏറ്റവും പ്രിയപ്പെട്ട യുവ നടിയാണ് അഹാന കൃഷ്ണ.സ്റ്റീവ് ലോപസ് എന്ന മനോഹര ചിത്രത്തിലൂടെയാണ് അഹാന കൃഷ്ണ മലയാള സിനിമയിലേക്ക് ചുവട്വെക്കുന്നത്.അതെ പോലെ രാജീവ് രവി സംവിധാനം ചെയ്ത ചിത്രത്തിലെ മനോഹര ഗാനം വളരെ ഏറെ ജനശ്രദ്ധ നേടിയിരുന്നു. സ്റ്റീവ് ലോപസിനുവേണ്ടി ഗാനങ്ങള്‍ രചിച്ചത് ഗോവിന്ദ് വസന്തയാണ്. ഒരു പ്രത്യേകത എന്തെന്നാൽ ഇപ്പോൾ താൻ അഭിനയിച്ച ഗാനം സംഗീത സംവിധായകന് ഗോവിന്ദ് വസന്തയുടെ അടുത്തുനിന്നും വീണ്ടും കേട്ടതിന്റെ സന്തോഷത്തിലാണ് അഹാന കൃഷ്ണ.
View this post on Instagram
അതേ സമയത്ത് ചെന്നൈയില്‍ വച്ചാണ് അഹാന ഗോവിന്ദ് വസന്തയെ കാണുന്നത്. അതിന് ശേഷം ചിത്രത്തിലെ തെരുവുകള്‍ നീ എന്ന ഗാനത്തിന്റെ ട്രാക്ക് ഗോവിന്ദ വസന്ത വയലിനില്‍ വായിക്കുകയായിരുന്നു. ഗോവിന്ദ് വസന്തയ്ക്കു മുന്നില്‍ കസേരിയില്‍ ഇരുന്ന് പാട്ട് കേള്‍ക്കുന്ന അഹാനയേയും ഈ വിഡിയോയില്‍ കാണാൻ സാധിക്കും.