വിനീത് ശ്രീനിവാസൻ ഒരുക്കിയ തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഇഷാ തൽവാർ. ബോളിവുഡിൽ 30 വർഷങ്ങളായി സംവിധായകനും നിർമ്മാതാവും അഭിനേതാവുമായി നിലകൊള്ളുന്ന വിനോദ് തൽവാറിന്റെ പുത്രിയാണ് ഇഷാ തൽവാർ. 2000 ൽ ഹമാര ദിൽ ആപ്കെ പാസ് ഹേ എന്ന ഹിന്ദി ചലചിത്രത്തിലൂടെ ബാലതാരമായിട്ടാണ് സിനിമാ രംഗത്തെക്കെത്തിയത്. മോഡലിംഗ് രംഗത്തുനിന്നാണ് ഇഷാതൽവാർ അഭിനയ ജീവിതത്തിലേക്ക് കടന്നുവന്നത്. കഴിഞ്ഞ 10 വർഷത്തിനിടയിൽ തന്റെ മനസ്സിന് ഇഷ്ടപ്പെട്ട നിരവധി ചിത്രങ്ങൾ താൻ ചെയ്തു എന്ന് ഇഷാ തൽവാർ ഇപ്പോൾ പറയുന്നു. മീനാക്ഷിയും ആയിഷയും ആണ് അതിലെ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രങ്ങൾ. ബാംഗ്ലൂർ ഡെയ്സ് എന്ന ചിത്രത്തിൽ നിത്യ മേനോൻ അവതരിപ്പിച്ച കഥാപാത്രമായിരുന്നു ആദ്യം തനിക്ക് ലഭിച്ചത് എന്നും പിന്നീട് തേപ്പുകാരിയുടെ റോൾ താൻ ചോദിച്ചു വാങ്ങിയതാണെന്നും താരം പറയുന്നു.
താരത്തിന്റെ വാക്കുകൾ:
ഐ ലവ് ദാറ്റ് തേപ്പുകാരി.നിവിനുമൊത്ത് അഭിനയിക്കുമ്പോൾ അങ്ങനെയൊരു കോമ്പോ അടിപൊളിയായിരിക്കുമെന്ന് തോന്നി.ആ കഥാപാത്രം വളരെ റിയലാണ്.നമുക്കും ഇടയിലില്ലേ അങ്ങനെയൊരാൾ.തമിഴിലും തെലുങ്കിലും നിരവധി സിനിമകൾ ചെയ്തു.ഇപ്പോൾ ഹോളിവുഡ് സീരിസ് ചെയ്യുകയാണ്.സത്യത്തിൽ എന്നിലെ അഭിനേത്രിയെ എനിക്ക് തന്നെ തിരിച്ചറിയാൻ സഹായിച്ചത് സീരിസിലെ അഭിനയമാണ്.അതോടെ ഒരു കാര്യം ഉറപ്പിച്ചു. ഇനി സിനിമയിലും അഭിനയ പ്രാധാന്യമുള്ള റോളുകൾ ആയിരിക്കും ചെയ്യുക.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…