ബാലഭാസ്കറിന്റെ മരണം ഇനിയും ഉൾക്കൊള്ളുവാൻ സംഗീതത്തെ സ്നേഹിക്കുന്ന മലയാളികൾക്ക് ഇനിയും ആയിട്ടില്ല. ബാലഭാസ്കറിന്റെയും മകളുടെയും ജീവനെടുത്ത ആ അപകടത്തിൽ നിന്നും രക്ഷപ്പെട്ട ഭാര്യ ലക്ഷ്മിയെ ബാലു അണ്ണൻ വിദേശത്ത് പ്രോഗ്രാമിന് പോയിരിക്കുകയാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുകയാണ്. ലക്ഷ്മിയെ സ്വന്തം അമ്മക്ക് തുല്യം കാണുന്ന ബാലഭാസ്കറിന്റെ സുഹൃത്തും സംഗീതജ്ഞനുമായ ഇഷാൻ ദേവിന്റെ ഫേസ്ബുക്ക് കുറിപ്പ് അത് വായിക്കുന്നവരുടെ കണ്ണ് നിറക്കും.
“ചേട്ടന്റെ ഭാര്യ അമ്മക്ക് സമം ആണ് ,ലക്ഷ്‌മി ചേച്ചി അന്ന് മുതൽ ഇന്നുവരെ ഞങ്ങടെ ഓരോ ചുവടിലും ബാലു അണ്ണനൊപ്പം ഉണ്ട്.വീട്ടിൽ പോയി ചേച്ചിയെ കണ്ടു ,അണ്ണൻ വിദേശത്തു പ്രോഗ്രാം ചെയ്യാൻ പോയി എന്ന് മാത്രം മനസിനെ പഠിപ്പിച്ചു..
എന്റെ അമ്മ കിടപ്പിലായിരുന്നപ്പോ പോലും അമ്മക്ക് മുന്നിൽ പോയി കരഞ്ഞു ശീലമില്ല,ശാരീരികമായ അസ്വാസ്ഥ്യങ്ങൾക്ക് സ്ഥാനമില്ല.ഒരുപാടു ദൂരം ഞങ്ങളെ ബാലു അണ്ണന്റെ സ്ഥാനത്തു നിന്ന് നയിക്കേണ്ട ആള് തന്നാണ് ചേച്ചി.ആരോഗ്യം,മനസ്സ് എല്ലാം ഒന്ന് തെളിയാൻ ഈശ്വരൻതുണയാകണം ,അമ്മയും ചേച്ചിയും,പരിചരണത്തിന് നഴ്സും ഉണ്ട് ,സുഹൃത്തുക്കളെ ഏല്പിച്ചിട്ടാണ് പോകാറ് അണ്ണൻ പലപ്പോഴും ചേച്ചിയെ, അത്രയെ ഉള്ളു
ആയിരങ്ങളുടെ അഭ്യർത്ഥന കണ്ടാണ് ഞാനീ പോസ്റ്റ് ഇടുന്നത് ,നിങ്ങൾ കാണിക്കുന്നകരുതലും ,പ്രാർത്ഥനയും ഇനിയുമുണ്ടാകണം.മീഡിയയിൽ വരുന്ന പരസ്പര വിരുദ്ധമായ അപ്ഡേറ്റ് ന്യൂസ് ആയി കാണുക,ഇത് ഞങ്ങൾക്ക് ജീവിതമാണ് ന്യൂസ് അല്ല ???”
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…