സീരിയൽ രംഗത്ത് നിന്നും വളരെ പെട്ടെന്ന് സിനിമാ മേഖലയിലേക്ക് കടന്നെത്തിയ താരസുന്ദരിയാണ് നമിത പ്രമോദ്.മലയാളത്തിലും തമിഴിലുമായി അനവധി ചിത്രങ്ങളിൽ അഭിനയിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് നമിത.സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നമിത പങ്കുവെക്കാറുള്ള ചിത്രങ്ങൾ എല്ലാം തന്നെ ഏറെ ശ്രദ്ധ നേടാറുണ്ട്.ഇപ്പോഴിതാ ഫെമിനിസത്തെക്കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാട് വ്യക്തമാക്കിയിരിക്കുകയാണ് നമിത. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
നമിത പറഞ്ഞത് ഇങ്ങനെ…….
‘എനിക്ക് ഇതുവരെയും ഫെമിനിസത്തിന്റെ അര്‍ത്ഥം മനസ്സിലായിട്ടില്ല. ഞാന്‍ വിശ്വസിക്കുന്നത് ആണും പെണ്ണും ഒരു പോലെയാണെന്നാണ് . എല്ലാകാര്യത്തിലും ഒരു പോലെ ആയിരിക്കണം. പണ്ടത്തെപ്പോലെ അല്ല. ഇപ്പോള്‍ എല്ലാവരും ഇവിടെ എല്ലാ ജോലികളും ചെയ്യുന്നു. എല്ലാവരും പരസ്പരം ബഹുമാനിക്കുക’- നമിത പറഞ്ഞു.
എന്നാൽ കാളിദാസിനൊപ്പമുള്ള നമിതയുടെ ഏറ്റവും പുതിയ സിനിമയുടെ ചിത്രീകരണം തുടങ്ങി . വിനില്‍ വര്‍ഗ്ഗീസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൈജുകുറുപ്പ്, റീബ മോണിക്ക ശ്രീകാന്ത് മുരളി, അശ്വിന്, തോമസ്, റിങ്കി ബിസി ഷോണ്‍ റോമി, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. വരസ ഫിലിംസിന്റെ ബാനറില്‍ ശ്രീജിത്ത് കെ എസ്,ബ്ലെസി ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിെന്റെ ഛായാഗ്രഹണം ജെബിന് ജേക്കബ് നിര്‍വഹിക്കുന്നു.