മലയാളസിനിമാ ആസ്വാദകർ ഇരു കയ്യും നീട്ടി സ്വീകരിച്ച സൂപ്പർ ഹിറ്റ് ചിത്രങ്ങളായ മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നിവയ്ക്ക് ശേഷം ഇതേ ടീം തന്നെ അണിയിച്ചൊരുക്കിയ ഏറെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന മനോഹര ചിത്രമാണ് ജോജി. യുവപ്രേഷകരുടെ പ്രിയ നടൻ ഫഹദ് ഫാസില്‍ നായകനായിട്ടെത്തിയ സിനിമ ആമസോണ്‍ പ്രൈമിലൂടെയാണ് റിലീസ് ചെയ്തത്. ഒടിടി റിലീസ് ആയിരുന്നെങ്കിലും ജോജിയ്ക്ക് വളരെ വലിയ സ്വീകാര്യതയാണ് പ്രേക്ഷകര്‍ക്കിടയില്‍ നിന്നും ലഭിച്ചത്.
ഫഹദ് ഫാസിലിന്റെ കൂടെ നടന് ബാബുരാജും ഉണ്ണിമായയുമാണ് മറ്റ് രണ്ട് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബാബുരാജിന്റെ ജോമോന് എന്ന കഥാപാത്രത്തിന് വമ്പൻ ജനപ്രീതിയാണ് ലഭിച്ചത്. താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായി ഇത് മാറി. ഇപ്പോഴിതാ സിനിമയിലെ കുടുംബം തകര്‍ത്തത് ബിന്‍സി എന്ന കഥാപാത്രമാണെന്ന് തുറന്നു പറയുകയാണ് താരം.
ബാബുരാജിന്റെ കുറിപ്പ് ഇങ്ങനെ…..
ബിന്‍സി… പനചെല്‍ തറവാടിന്റെ തകര്‍ച്ചക്ക് കാരണം ജെയ്സണ്‍ ഇവരെ കെട്ടിക്കൊണ്ട് വന്നതാണെന്ന് തന്നെ വേണം പറയാന്‍. വളരെ ചെറുപ്പത്തിലേ ‘അമ്മ മരിച്ചു പോയ ഞങ്ങളെ അപ്പന് ഇത്തിരി സ്ട്രീക്ട് ആയാണ് വളര്‍ത്തിയത് എന്നത് സത്യമാണ്. ബിന്‍സി കുടുംബത്തില്‍ വന്ന ഉടനെ എന്റെ ഭാര്യാ ഗ്രേസി വീട് വിട്ടു പോയി.എന്നെയും ഭാര്യയെയും തമ്മില്‍ തെറ്റിച്ചതും അവസാനം പോലീസ് കേസ് ആക്കിയതും എല്ലാം ബിന്‍സിയുടെ ഇടപെടലുകള്‍ ആണ്. ഇപ്പൊ അവസാനം എന്തായി. സ്വത്തുക്കള്‍ എല്ലാം അവര്‍ക്കു മാത്രമായി. എന്റെ അനിയന് പാവമാണ്. മകന് പോപ്പി യുടെ കായുടെ കാര്യത്തിലും പേടിയില്ലാതില്ല.. എന്നുമാണ് ഫേസ്ബുക്ക് കുറിപ്പിപ്പിലൂടെ ബാബുരാജ് വ്യക്തമാക്കുന്നത്.