എഴുപതുകളുടെ അവസാനത്തിലും എൺപതുകളുടെ തുടക്കത്തിലും ജയൻ, എം ജി സോമൻ എന്നിവർക്കൊപ്പം മലയാളത്തിൽ സൂപ്പർസ്റ്റാർ പദവി അലങ്കരിച്ചിരുന്ന നടനാണ് സുകുമാരൻ. ക്യാരക്ടർ വേഷങ്ങളിലൂടെയും വില്ലൻ വേഷങ്ങളിലൂടെയും പ്രേക്ഷകമനം കീഴടക്കിയ സുകുമാരൻ പടയണി, ഇരകൾ തുടങ്ങിയ ചിത്രങ്ങളിലൂടെ നിർമ്മാതാവായും തിളങ്ങി. തന്റെ നാല്പത്തിയൊമ്പതാം വയസിൽ 1997 ജൂൺ 16ന് ഹൃദയാഘാതത്തിന്റെ രൂപത്തിൽ ഈ ലോകത്തോട് വിട പറയുമ്പോൾ ഒരു സംവിധായകൻ ആകണമെന്ന സ്വപ്‌നം ബാക്കി വെച്ചിട്ടാണ് സുകുമാരൻ യാത്രയായത്.
വർഷങ്ങൾക്കിപ്പുറം തനിക്ക് സാധിക്കാതെ പോയ ആ സ്വപ്‌നം മകൻ പൃഥ്വിരാജ് സഫലമാക്കുമ്പോൾ അത് കാണാൻ സുകുമാരൻ ജീവനോടെ ഇല്ലല്ലോ എന്നതാണ് ഏറെ വേദനിപ്പിക്കുന്ന ഒരു യാഥാർഥ്യം. മോഹൻലാലിനെ നായകനാക്കി ലൂസിഫർ എന്ന തന്റെ ആദ്യ സംവിധാന സംരംഭം ഒരുക്കുമ്പോൾ പൃഥ്വിരാജിന്റെ മനസ്സിലും അച്ഛന്റെ ആ സ്വപ്‌നം നിറവേറ്റാൻ കഴിഞ്ഞൊരു സന്തോഷമുണ്ടാകും. ലൂസിഫറിന്റെ സെൻസറിങ്ങിന്റെ തലേന്ന് അച്ഛന്റെ സാന്നിധ്യത്തിൽ അമ്മയുടെ അനുഗ്രഹം വാങ്ങാൻ പൃഥ്വിരാജ് ചെന്നിരുന്നു. അച്ഛന്റെ സ്വപ്‌നം നിറവേറ്റുമ്പോൾ പൃഥ്വിരാജിനൊപ്പം ഇന്ദ്രജിത്തും ആ സിനിമയിൽ ഭാഗമാകുന്നുവെന്നത് ആ അച്ഛന്റെ ആത്മാവിന് ഏറെ സന്തോഷം പകരുന്നുണ്ടാകും.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…