മലയാളസിനിമാ ലോകത്തിലേക്ക് മെഗാ സ്റ്റാറിന്റെ മകനായി എത്തിയെങ്കിലും അഭിനയശേഷി കൊണ്ട് തന്നെ വളരെ കുറഞ്ഞ കാലയളവിൽ അഭിനയലോകത്ത് തന്റെതായ സ്ഥാനം കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ള നടനാണ് ദുല്‍ഖര്‍. പക്ഷെ താന്‍ ഒരു സ്റ്റാറായി മാറും എന്ന് ഒരിക്കലും കരുതിയിരുന്നില്ല എന്ന് ദുല്‍ഖര്‍ പറയുന്നു.വിദ്യാഭാസ കാലത്ത് വളരെ നാണം കുണുങ്ങിയായ ഒരാളായിരുന്നു താനെന്നും, അതിന്റെ പിന്നിലെ പ്രധാന കാരണം താന്‍ സ്വയം നല്കിയ സമ്മര്‍ദ്ദമായിരുന്നെന്നും ദുല്‍ഖര്‍ പറയുന്നു. ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിനിടയിലായിരുന്നു ഇക്കാര്യം ദുല്‍ഖര്‍ തുറന്നു പറഞ്ഞത്.
ദുല്‍ഖറിന്റെ വാക്കുകള്‍ ഇങ്ങനെ……
‘ഞാൻ സ്കൂളില്‍ പഠിക്കുന്ന കാലയളവിൽ നാണം കുണുങ്ങിയായിരുന്ന കുട്ടിയായിരുന്നു. വാപ്പച്ചി ലോകമറിയുന്ന താരമായതിനാല്‍ മകനായ എന്നില്‍ നിന്നും എല്ലാവരും എന്തെങ്കിലും പ്രതീക്ഷിക്കുമോയെന്നോര്ത്തായിരുന്നു ടെന്‍ഷനടിച്ചിരുന്നത്. അന്ന് പങ്കെടുക്കാറുള്ളത് കൂടുതലും ഗ്രൂപ്പ് ഡാന്‍സിലൊക്കെയാണ്.അതും ഏറ്റവും പുറകില്‍ പോയാണ് നില്‍ക്കാറുള്ളത്. എല്ലാവരും ചേര്‍ന്ന് പാടുകയാണെങ്കില്‍ കൂടെ പാടും. അങ്ങനെയുള്ള ഞാന്‍ എങ്ങനെ നടനായെന്നോര്ത്ത് പലര്‍ക്കും വലിയ ഒരു അത്ഭുതമാണ്. ആ കാലഘട്ടത്തിൽ എന്നെ കൂടുതൽ അറിയാവുന്നവര്‍ക്ക് ഈ നിമിഷംവും ഞാന്‍ ഒരു ആക്ടര്‍ ആയതില്‍ ഭയങ്കര അത്ഭുതമാണ്. അതെ പോലെ ഒരു മികച്ച പഠിപ്പിസ്റ്റായിരുന്നില്ല താനെന്നും ദുല്‍ഖര്‍ പറയുന്നു.
എന്റേതായൊരു ലോകത്തായിരുന്നു ഞാനെന്നും.ക്ലാസില്‍ ശ്രദ്ധിച്ചിരുന്ന് പഠിക്കുന്ന ഒരു കുട്ടിയൊന്നുമായിരുന്നില്ല താനെന്നും എപ്പോഴും ഭാവനയുടെ ലോകത്ത് വിഹരിച്ചിരുന്ന കുട്ടിയായിരുന്നെന്നും ദുല്‍ഖര്‍ പറയുന്നു. ക്ലാസില്‍ ശ്രദ്ധിച്ചില്ലെങ്കിലും വീട്ടില്‍ കുത്തിയിരുന്ന് പഠിക്കുന്ന കുട്ടിയായിരുന്നു. ക്ലാസില്‍ കെയര്ലെസായിരിക്കുന്നു എന്ന് പറഞ്ഞ് വീട്ടിലെപ്പോഴും തന്നെ വഴക്കുപറയുമായിരുന്നെന്നും ദുല്‍ഖര്‍ അഭിമുഖത്തില്‍ പറഞ്ഞു’.