Categories: Malayalam

നിവിൻ – റിന്ന ഒൻപതാം വിവാഹ വാർഷികം ആഘോഷമാക്കി ആരാധകരും

വിനീത് ശ്രീനിവാസൻ ഒരുക്കിയ മലർവാടി ആർട്‌സ് ക്ലബിലെ കലിപ്പ് നായകനായി എത്തി പിന്നീട് പ്രണയവും മാസ്സുമെല്ലാമായി മലയാള സിനിമ ലോകത്ത് തന്റേതായ ഒരു സ്ഥാനം പിടിച്ചെടുത്ത നടനാണ് നിവിൻ പോളി. സിനിമ പാരമ്പര്യം ഒന്നുമില്ലാതിരുന്നിട്ടും ഉയരങ്ങൾ കീഴടക്കിയ നിവിൻ കോളേജ് പഠന കാലത്ത് കണ്ടെത്തിയ പെണ്ണിനെ തന്നെയാണ് വിവാഹം കഴിച്ചതും. ആ വിവാഹത്തിന്റെ ഒൻപതാം വാർഷികം ആഘോഷമാക്കിയിരിക്കുകയാണ് ആരാധകർ.

ഫിസാറ്റില്‍ നിന്നും ഇലക്ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് ബിരുദം നേടിയ ആളാണ് നിവിന്‍. ഇവിടെ പഠിക്കുമ്പോഴാണ് നിവിന്‍ പോളിയും റിന്ന ജോയിയും സുഹൃത്തുക്കളാവുന്നത്. പിന്നീട് സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. നിവിന്‍ സിനിമയിലേക്ക് എത്തി തൊട്ട് പിന്നാലെ ആയിരുന്നു വിവാഹം.

2010 ആഗസ്റ്റ് 28 ന് ആലുവയിലെ സീറോ മലബാര്‍ കാത്തോലിക് ചര്‍ച്ചില്‍ വെച്ച് ലളിതമായ രീതിയില്‍ ഇരുവരും വിവാഹിതരായി. 2012 ല്‍ ഇരുവര്‍ക്കും ഒരു ആണ്‍കുഞ്ഞ് പിറന്നു. ദാവീദ് എന്ന് പേരുമിട്ടു. ദാദ എന്ന വിളിപ്പേരില്‍ അച്ഛനെ പോലെ തന്നെ താരപുത്രന്‍ ദാവീദിനും കേരളം മൊത്തം ആരാധകരുണ്ട്. കഴിഞ്ഞ വര്‍ഷമായിരുന്നു നിവിന്‍ പോളിയ്ക്കും റിന്നയ്ക്കും ഒരു മകള്‍ കൂടി പിറക്കുന്നത്. റോസ് ട്രീസ എന്നാണ് മകള്‍ക്ക് പേരിട്ടത്. ഈ മേയ് മാസം താരപുത്രി തന്റെ രണ്ടാം പിറന്നാള്‍ ആഘോഷിച്ചിരുന്നു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago