മലയാളത്തിന്റെ സ്വന്തം നടനും ഗായകനുമായ വിനീത് ശ്രീനിവാസന്റെ സ്വപ്നങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ചാലക ശക്തിയാണ് ഭാര്യ ദിവ്യ. ഇവർ തമ്മിലുള്ള പ്രണയവും സ്നേഹവുമൊക്കെ മിക്കപ്പോഴും ആരാധകർ കണ്ടിട്ടുള്ളതാണ്. ഇപ്പോഴിതാ താന്‍ ദിവ്യയോട് തന്റെ ദിവ്യപ്രണയം മനസ്സ് തുറന്ന് പറഞ്ഞിട്ട് പതിനേഴ് വര്‍ഷമായെന്ന് പറയുകയാണ് താരം. ദിവ്യയ്ക്കൊപ്പം നില്ക്കുന്ന പുതിയ സെല്‍ഫി ചിത്രത്തിനൊപ്പമാണ് ആദ്യമായി ദിവ്യയോട് ഇഷ്ടം പറഞ്ഞ ദിവസത്തെ കുറിച്ചും അവളുടെ മറുപടിയെ കുറിച്ചും വിനീത് പറഞ്ഞത്.
‘കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് മക്കളെ ഉറക്കിയതിന് ശേഷം രാത്രി ഒരുപാട് വൈകിയ നേരത്ത് ഞാനും ദിവ്യയും ഞങ്ങളുടെ ബെഡ് റൂമിലെ കട്ടിലിന്റെ സൈഡില്‍ ഇരുന്ന് വളരെ പതിയെ സംസാരിക്കുകയായിരുന്നു. ഈ ദിവസങ്ങളില്‍ ഞങ്ങള്‍ക്ക് വേണ്ടി മാത്രമുള്ള ഏക നിമിഷങ്ങള്‍ അതാണ്. പതിനേഴ് വര്‍ഷം ആകുന്നു. നന്ദി പറയുകയാണ്. കാരണം ഒരു കാര്യങ്ങള്‍ക്കും ഇനിയും മാറ്റം സംഭവിച്ചിട്ടില്ല. അല്ലേന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അവള് കുറച്ച് സമയം ഒന്നും മിണ്ടാതെ ഇരുന്നു.
View this post on Instagram
എന്നിട്ട് പറഞ്ഞു, ഒരുപാട് കാര്യങ്ങള്‍ മാറിപ്പോയി. നീയും ഞാനും മാറി. മാറാത്തത് നമ്മള്‍ക്ക് നമ്മളോടുള്ള പരസ്പര അങ്ങനെ തോന്നുന്നില്ലെന്ന് മാത്രമാണ്. ഞാനും ചിരിച്ചു. അവളും തിരിച്ച് ചിരിച്ചു. കുറച്ച് സമയത്തിനുള്ളില്‍ മാര്‍ച്ച് 31 ആവും. പതിനേഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ദിവസമാണ് ഞാന്‍ അവളോട് പ്രണയം തുറന്ന് പറഞ്ഞത്. അവള് സമ്മതം അറിയിച്ചു. കണ്ണടച്ച് തുറക്കുമ്പോഴേക്കും പതിനേഴ് വര്‍ഷങ്ങള്‍ കഴിഞ്ഞു പോയി. ഹാപ്പി ആനിവേഴ്സറി ദിവ്യ… എന്നുമായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ വിനീത് കുറിച്ചത്.