വലിയ ബഹളങ്ങളില്ലാതെ തിയറ്ററുകളിലേക്ക് എത്തി പിന്നെ വമ്പൻ ഹിറ്റ് ആയി മാറിയ ചിത്രമാണ് ജാൻ എ മൻ. ചിദംബരം ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രത്തെ സർപ്രൈസ് ഹിറ്റ് എന്ന് വിശേഷിപ്പിച്ചാലും മതിയാകില്ല. കഴിഞ്ഞ വർഷം നവംബർ 19ന് ആയിരുന്നു ജാൻ എ മൻ തിയറ്ററുകളിൽ എത്തിയത്. എന്നാൽ, അതേസമയം തിയറ്ററുകളിൽ എത്തിയ വമ്പൻ റിലീസുകളെ അതിജീവിച്ച് മികച്ച പ്രകടനമാണ് ജാൻ എ മൻ നടത്തിയത്. ചിയേഴ്സ് എന്റര്‍ടെയിൻമെന്റ്സിന്റെ ബാനറിൽ ആണ് ചിത്രം പുറത്ത് വന്നത്.
കഴിഞ്ഞദിവസം ചിത്രത്തിന്റെ വിജയാഘോഷം കൊച്ചി ക്രൗൺ പ്ലാസയിൽ വച്ചു നടന്നു. താരങ്ങളും അണിയറ പ്രവർത്തകരും ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
ചിത്രത്തിന്റ വിജയാഘോഷ വേദിയിൽ വെച്ചു ‘ജാൻ – എ – മൻ ‘ നിർമ്മാതാക്കളായ ചിയേർസ് എന്റർടൈൻമെന്റ്സിന്റെ പുതിയ സിനിമയുടെ ലോഞ്ചും നടന്നു.
ലക്ഷ്മി വാര്യർ, ഗണേഷ് മേനോൻ എന്നിവരാണ് ചിയേഴ്സ് എന്റർടൈൻമെന്റിന്റെ സാരഥികൾ. ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രത്തിന്റെ പേര് ‘ജയ ജയ ജയ ജയ ഹേ ‘ എന്നാണ്. വമ്പൻ ഹിറ്റായ ഹൃദയത്തിന് ശേഷം ദർശന അഭിനയിക്കുന്ന ചിത്രമാണിത്. അന്താക്ഷരി എന്ന സിനിമ ഒരുക്കിയ വിപിൻ ദാസ് ആണ് സംവിധായകൻ. മെയ് പകുതിയോടെ കൊല്ലത്തു ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.
വാർത്താപ്രചരണം – വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…