ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഏറ്റവും പുതിയ ചിത്രമാണ് ചുരുളി. ചിത്രത്തിന്റെ ട്രെയിലർ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ചിത്രത്തിന്റെ കഥ പ്രേക്ഷകർക്ക് മനസ്സിലാകാത്ത രീതിയിൽ കൗതുകവും നിഗൂഢതയും ഒളിപ്പിച്ചു വച്ചു കൊണ്ടാണ് അദ്ദേഹം ചിത്രത്തിന്റെ ട്രെയിലർ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറിൽ കേൾക്കുന്ന ശബ്ദം ആരുടെ ആണെന്ന് ചിലർക്ക് സംശയം ഉണ്ടായിരുന്നു. പലരുടെയും പേരുകൾ ഉയർന്നു കേട്ടിരുന്നു. നടി ഗീതി സംഗീതയാണ് ഈ ശബ്ദത്തിനുടമ. ക്യൂബന്‍ കോളനി, നാൽപത്തിയൊന്ന് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ ഗീതി ചുരുളിയിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ട്രെയിലറിൽ ജാഫർ ഇടുക്കി സഹിതം നിരവധി ആളുകളുടെ തെറിവിളികൾ ട്രോളുകൾ ആയി എത്തിയിരുന്നു. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിൽ ചിത്രത്തെ പറ്റി ജാഫർ ഇടുക്കി മനസ്സ് തുറന്നു.
ജാഫറിന്റെ വാക്കുകൾ:
ലിജോ ചോദിച്ചു, ‘ഇക്കാ കുറച്ച് തെറി കൂട്ടിക്കെട്ടി പറയാന്‍ പറ്റ്വോ?’, നമ്മള്‍ ഈ നാട്ടുമ്പുറത്തൊക്കെ കളിച്ച് വളര്‍ന്നതല്ലേ. പുളളി എന്നോട് ചോദിച്ച് നാക്ക് വായിലേക്കിട്ടില്ല. ഞാനൊരു സാധനം അങ്ങിട്ട് കൊടുത്തു. പിന്നെ കുറെ നേരത്തേക്ക് സെറ്റില്‍ കൂട്ടച്ചിരിയായിരുന്നു. ഒരാള്‍ ചെയ്യുമെന്ന് തോന്നിയാല്‍ അയാളെക്കൊണ്ട് പരമാവധി ചെയ്യിപ്പിച്ച് എടുക്കാന്‍ കഴിവുളള സംവിധായകനാണ് ലിജോ. വേറൊന്നും വേണ്ടെന്നെ. പുളളി കാണിച്ച് തരുന്നത് അതേപടി അങ്ങ് ചെയ്താല്‍ മതി. സംഗതി കറക്ടായിരിക്കും. മിടുക്കന്‍മാരായ വലിയ ഒരു സംഘമാണ് ലിജോയ്ക്ക് ഒപ്പമുളളത്. ക്യാമറാമാന്‍ ഗിരീഷിനെ പോലുളളവര്‍ അവരെല്ലാം നിരന്തരം പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…