മമ്മൂട്ടി ആരാധകരും സിനിമാ പ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് ബിഗ്ബിയുടെ രണ്ടാംഭാഗമായ ബിലാൽ. അമൽ നീരദാണ് മമ്മൂട്ടി ബിലാലായി എത്തുന്നുവെന്ന വാർത്ത സ്ഥിരീകരിച്ചത്. അപ്പോൾ മുതൽ ആരാധകർ ഏറെ ആവേശത്തിലാണ്.
പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്നും ഫെബ്രുവരി പകുതിയോടെ സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നും 2020 പകുതിയോടെ ചിത്രം റിലീസ് ചെയ്യും എന്നുള്ള വാർത്തകളും പുറത്തുവന്നിരുന്നു. ഇതിനിടെയാണ് കൊറോണ വൈറസ് വെല്ലുവിളിയായി മാറിയത്.
ആദ്യ ഭാഗത്തില്‍ ഡോഗ് ഷംസു എന്ന കഥാപാത്രമായി അഭിനയിച്ചത് ജാഫര്‍ ഇടുക്കിയായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ ജാഫർ ഇടുക്കി ചിത്രത്തിൽ ഉണ്ടോ എന്നാണ് എല്ലാവർക്കും അറിയേണ്ടത്. ദാ ക്യുവിന് നൽകിയ അഭിമുഖത്തിൽ ജാഫർ ഇടുക്കി ഇതേ പറ്റി സംസാരിച്ചിരുന്നു.
ജാഫർ ഇടുക്കിയുടെ വാക്കുകൾ:
ബിഗ് ബിയ്ക്ക് ശേഷം അതിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന വാര്‍ത്ത വന്നുതുടങ്ങിയപ്പോള്‍ മുതല്‍ ഒരു രണ്ട് മൂന്നാല് കൊല്ലം രണ്ടാം ഭാഗത്തില്‍ ഞാനുണ്ടോ എന്ന ചോദ്യം കേട്ട് മറുപടിയില്ലാതെ ഇരുന്നിരുന്ന് ഒടുവില്‍ എനിക്കതിനൊരുത്തരം കിട്ടി. ആദ്യമൊക്കെ എനിക്കറിയാന്‍ പാടില്ലായിരുന്നു. അവര്‍ വിളിച്ചാല്‍ പോയി അഭിനയിക്കുമെന്നൊക്കെ പറഞ്ഞു. പിന്നീട് അഞ്ചാം പാതിരയുടെ ഡബ്ബിംഗിന് സ്റ്റുഡിയോയില്‍ ചെന്ന സമയം എന്റെ അടുത്തായി ഒരാള്‍ ഇരിപ്പുണ്ട്. സത്യം പറഞ്ഞാല്‍ എനിക്ക് പുളളിയെ മനസ്സിലായില്ല. അന്നേരം സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് എന്നോട് ചോദിച്ചു. ചേട്ടന് ഉണ്ണി ആറിനെ പരിചയമില്ലേ എന്ന്.
ഞാന്‍ തിരിച്ചുചോദിച്ചു ഏത് ഉണ്ണി ആറെ. എന്റെ നാട്ടുകാരനായ ഉണ്ണി ആറാണ് എന്റെ അടുത്തിരിക്കുന്നത്. അതായത് ബിഗ്ബി എഴുതിയ ആള്‍. അതെനിക്ക് അറിയാന്‍ പാടില്ലായിരുന്നു. ഞാന്‍ വേഗം അദ്ദേഹത്തിന് അടുത്തെത്തി ക്ഷമിക്കണം എനിക്ക് മനസ്സിലായി ല്ലായിരുന്നുവെന്ന് പറഞ്ഞു. എന്നിട്ട് അദ്ദേഹത്തോട് തന്നെ ചോദിച്ചു.
ബിലാല്‍ 2 അനൗണ്‍സ് ചെയ്തത് മുതല്‍ ഞാനും അതിലുണ്ടോ എന്നാണ് എല്ലാവരും ചോദിക്കുന്നത് ഞാന്‍ സിനിമയിലുണ്ടോ സര്‍, ഉടനെ അദ്ദേഹം പറഞ്ഞ മറുപടി ഇങ്ങനെ. പിന്നെ ഇല്ലാതെ ഷംസു ബിലാലിലുമുണ്ട്. പക്ഷേ പട്ടി, പൂച്ച ബിസിനസ് ഒന്നുമല്ല. കുറച്ചുകൂടി ഹൈക്ലാസ് ആയിട്ടായിരിക്കും ഇതില്‍ ഷംസുവിന്റെ വരവെന്ന്. പിന്നീട് ഡേറ്റ് വരെ തീരുമാനിച്ച് അഞ്ചാറ് ദിവസം ചിത്രീകരണം ചെയ്തതാണ്. അപ്പോഴല്ലേ ലോക്ഡൗണ്‍ വന്നത്. അഭിമുഖത്തില്‍ ജാഫര്‍ ഇടുക്കി പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…