Categories: MalayalamNews

ജഗദീഷിന് വേണ്ടി എഴുതിയ അപ്പുക്കുട്ടനോട് നടൻ നോ പറഞ്ഞു..! പിന്നിൽ കളിച്ചത് വ്യക്തിവൈരാഗ്യമുള്ള എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ..! തുറന്ന് പറഞ്ഞ് സിദ്ധിഖ്

മലയാളികൾക്ക് എത്ര കണ്ടാലും മതിവരാത്ത ചില സിനിമകളുണ്ട്. അതിൽ ഒന്നാണ് സിദ്ധിഖ് – ലാൽ കൂട്ടുക്കെട്ടിൽ ഇറങ്ങിയ ഇൻ ഹരിഹർ നഗർ. മഹാദേവനും അപ്പുക്കുട്ടനും തോമസുകുട്ടിയും ഗോവിന്ദൻകുട്ടിയും മായയും സേതുമാധവനുമെല്ലാം ഇന്നും മലയാളികളുടെ കുടുംബത്തിലെ ഒരാളാണ്. ചിത്രത്തിന്റെ കാസ്റ്റിംഗിന് പിന്നിലെ ചില സംഭവവികാസങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകരിൽ ഒരാളായ സിദ്ധിഖ്.

ഇൻ ഹരിഹർ നഗറിലെ ഏറ്റവും മികച്ച് നിൽക്കുന്നത് ചിത്രത്തിന്റെ കാസ്റ്റിംഗ് തന്നെയാണ്. ചിത്രത്തിന്റെ നിർമാതാക്കളായ കുര്യച്ചനും ഫാസിൽ സാറിന്റെ സഹോദരനായ ഖായിസും ഖത്തറിലായിരുന്നു. അതുകൊണ്ട് ഫാസിൽ സാറിനെയും ഒരു എക്സിക്യൂട്ടീവ് പ്രൊഡ്യൂസറിനെയും ആ ചുമതല ഏൽപ്പിച്ചു. മഹാദേവനായി മുകേഷിനെയും അപ്പുക്കുട്ടനായി ജഗദീഷിനെയും തോമസുകുട്ടിയായി അപ്പ ഹാജയെയും ഗോവിന്ദൻകുട്ടിയായി അശോകനെയുമാണ് നിശ്ചയിച്ചിരുന്നത്. ഞാനും ലാലും ജഗദീഷിനോട് വളരെയേറെ അടുപ്പമുള്ളവരായിരുന്നു. ഞങ്ങളുടെ സിനിമയിൽ അദ്ദേഹത്തിന് നല്ലൊരു റോളുണ്ടെന്നും കാസ്റ്റിംഗ് തുടങ്ങുമ്പോൾ അറിയിക്കമെന്നും പറഞ്ഞു. ആ സമയത്ത് മൊബൈൽ ഫോണുകൾ ഒന്നും ഇല്ലായിരുന്നത് കൊണ്ട് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറിനെ താരങ്ങളെ കാണുവാനും ഡേറ്റ് ബുക്ക് ചെയ്യാനും അയച്ചു.

അയാൾ തിരിച്ചു വന്നപ്പോൾ ജഗദീഷ് ഒഴികെ ബാക്കി എല്ലാവരും സമ്മതമറിയിച്ചു എന്നു ഞങ്ങളോട് പറഞ്ഞു. അദ്ദേഹത്തെ മനസ്സിൽ വിചാരിച്ചു തന്നെയാണ് ഞങ്ങൾ തിരക്കഥ തയ്യാറാക്കിയിരുന്നത്. കഥാപാത്രത്തെ കുറിച്ച് പറഞ്ഞപ്പോൾ അദ്ദേഹം ഏറെ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. എന്തായാലും മുന്നോട്ട് പോകുവാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു. ഫാസിൽ സാറുമായി ഇക്കാര്യം ചർച്ച ചെയ്യുകയും ചെയ്തു. ആ സമയത്ത് സിദ്ധിഖ് ചെറിയ റോളുകളിൽ അഭിനയിക്കുന്നുണ്ടായിരുന്നു. പോരാത്തതിന് ഒരു അദ്ദേഹം ഒരു മിമിക്രി കലാകാരൻ കൂടിയാണ്. അത് കൊണ്ട് തന്നെ സിദ്ധിഖ് ഈ ചിത്രത്തിന് ഒരു മുതൽക്കൂട്ടാകും എന്ന് ഞങ്ങൾ ഉറപ്പിച്ചു. ആ സമയത്ത് തിരുവനന്തപുരത്ത് ഷൂട്ടിങ്ങിൽ ആയിരുന്ന സിദ്ദിഖ് ഞങ്ങൾ പറഞ്ഞത് അനുസരിച്ച് എറണാകുളത്തിന് വന്നു. കഥ കേട്ട സിദ്ധിഖ് വളരെ താല്പ്പര്യം പ്രകടിപ്പിക്കുകയും അപ്പുക്കുട്ടനായി അഭിനയിക്കുവാൻ ഫാസിൽ സർ അദ്ദേഹത്തിന് അഡ്വാൻസ് കൊടുക്കുകയും ചെയ്തു.

പിന്നീട് ചിത്രത്തിന്റെ ഛായാഗ്രാഹകനായ വേണുവിനെ കാണാൻ തിരുവനന്തപുരത്തിന് പോകുന്ന വഴി റെയിൽവേ സ്റ്റേഷനിൽ വെച്ച് ഞങ്ങൾ ജഗദീഷിനെ കണ്ടു മുട്ടുകയും എന്താണ് അദ്ദേഹത്തിന് വേണ്ടി എഴുതിയ കഥാപാത്രം നിരസിച്ചതെന്നും ഞങ്ങൾ ചോദിച്ചു. ഞെട്ടിപ്പോയ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. “ഞാൻ നോ പറഞ്ഞുവെന്ന് ആരാണ് പറഞ്ഞത്? ഞാൻ ആ റോളിന് വേണ്ടി കാത്തിരിക്കുകയായിരുന്നു.” എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അദ്ദേഹത്തെ കാണാൻ വന്നില്ലേ എന്ന് ചോദിച്ചപ്പോൾ ഇല്ലായെന്നും അവർ അത്ര രസത്തിൽ അല്ലായെന്നും അദ്ദേഹം പറഞ്ഞു. അതിന് മുൻപ് നടന്ന ഒരു പ്രോജക്ടിന്റെ പേരിൽ ഇരുവരും തമ്മിൽ ഒരു അസ്വാരസ്യം ഉണ്ടായിരുന്നു. അവസരം കിട്ടിയപ്പോൾ ആ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അതിന് പക വീട്ടുകയായിരുന്നു.

സിദ്ധിഖിനെ ആ റോളിന് വേണ്ടി നിശ്ചയിച്ചുവെന്ന് ജഗദീഷിനോട് പറഞ്ഞപ്പോൾ ഷൂട്ടിംഗ് തുടങ്ങുന്ന ദിവസം താൻ വന്ന് ക്യാമറക്ക് മുന്നിൽ നിൽക്കുമെന്നും വേറൊന്നും തനിക്ക്‌ അറിയേണ്ട എന്നുമാണ് ജഗദീഷ് പറഞ്ഞത്. ഞങ്ങൾ പറഞ്ഞത് അനുസരിച്ച് റെയിൽവേ സ്റ്റേഷനിൽ നിന്നും അദ്ദേഹം ഫാസിൽ സാറിനെ വിളിക്കുകയും സംഭവങ്ങൾ എല്ലാം പറയുകയും ചെയ്തു. തിരികെ വരുന്ന വഴി ഞങ്ങളോട് ആലപ്പുഴയിൽ ഇറങ്ങുവാൻ ഫാസിൽ സാർ ആവശ്യപ്പെട്ടു. അവിടെ വെച്ച് അദ്ദേഹം ആ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറെ വിളിക്കുകയും ഇതിലേക്ക് വ്യക്തിപരമായ പ്രശ്നങ്ങളെ വലിച്ചിഴച്ചതിന് ദേഷ്യപ്പെടുകയും ചെയ്തു. ഞങ്ങളോട് ഒരു പരിഹാരം ഫാസിൽ സാർ ആവശ്യപ്പെട്ടു. അപ്പുക്കുട്ടന്റെ റോളിന് ജഗദീഷായിരിക്കും ഏറ്റവും നല്ലതെന്ന് ഞങ്ങൾ ഉറപ്പിച്ചു പറഞ്ഞു. എല്ലാവരെയും സിനിമയിൽ ഉൾപ്പെടുത്തണമെന്ന് ഫാസിൽ സർ പറഞ്ഞു. അതുകൊണ്ട് അപ്പ ഹാജക്ക് വേണ്ടി ഞങ്ങൾ ഒരു പുതിയ കഥാപാത്രത്തെ സൃഷ്ടിച്ചു. സിദ്ധിഖിന്റെയും അശോകന്റെയുമെല്ലാം റോളുകൾ മാറി. അപ്പ ഹാജക്ക് തന്റെ റോൾ എന്താണെന്ന് ആദ്യം അറിയില്ലായിരുന്നുവെന്നതിനാൽ അപ്പയും ഹാപ്പിയായിരുന്നു. അപ്പുക്കുട്ടൻ ജഗദീഷിന് അദ്ദേഹത്തിന്റെ കരിയറിൽ വലിയൊരു ബ്രേക്ക്ത്രൂ നൽകി. അപ്പുക്കുട്ടന്റെ ഡയലോഗുകൾ ഇപ്പോഴും ഏറെ പ്രശസ്തമാണ്.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

2 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago