Categories: Malayalam

ജഗതി ശ്രീകുമാറിന് പത്മ അവാർഡുകൾ നൽകി ആദരിക്കാത്തതിൽ പരിഭവം: പാർവതി

ജഗതി ശ്രീകുമാറിന് പത്മ അവാർഡുകൾ നൽകി ആദരിക്കാത്തതിൽ പരിഭവം പ്രകടിപ്പിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ജഗതിയുടെ മകൾ പാർവതി. എന്തുകൊണ്ടാണ് പത്മ അവാർഡുകൾ നൽകി ആദരിക്കാൻ സർക്കാരുകൾ തയാറാകാത്തത് എന്നായിരുന്നു പാർവ്വതിയുടെ ചോദ്യം. പത്മ അവാർഡുകൾ അർഹതയുള്ളവർ മാത്രമല്ല നേടിയതെന്നും അത് പലപ്പോഴും പണവും ജാതിയും മാനദണ്ഡമാക്കിയാണ് നൽകുന്നതെന്നും പാർവതി പറയുന്നു.മണപ്പുറം ഗ്രൂപ്പിന്റെ വി.സി. പത്മനാഭൻ മെമ്മോറിയൽ എക്സലൻസ് അവാർഡ് സ്വീകരിക്കാനെത്തിയതായിരുന്നു ജഗതിയും കുടുംബാംഗങ്ങളും.

ഒരു കോർപ്പറേറ്റ് സ്ഥാപനം ഇത്രയും വലിയൊരംഗീകാരം നൽകുന്നതിന് ഈ സാഹചര്യത്തിൽ മൂല്യം ഏറുന്നുവെന്ന് പറഞ്ഞതിനൊപ്പം പത്മ അവാർഡുകളോ ഭരത് അവാർഡോ ജഗതിക്കു ലഭിക്കാത്തതിനെപ്പറ്റിയും പാർവ്വതി സൂചിപ്പിച്ചു. ഒരിക്കലും അവാർഡ് കിട്ടാത്തതിനെ പറ്റി ജഗതി പരാതി പറയില്ല എന്നും ഇത് തങ്ങൾ മക്കളുടെ പരിഭവം ആണെന്നും പാർവതി എടുത്തു പറഞ്ഞു. ജനങ്ങളുടെ അംഗീകാരമാണ് ഏറ്റവും വലിയ അവാർഡ് എന്ന് ജഗതി എപ്പോഴും പറയുമായിരുന്നു. അതുകൊണ്ട് ഈ അവാർഡ് ലഭിച്ചില്ല എന്നതിൽ ജഗതിക്ക് യാതൊരു വിഷമവുമില്ല എന്നും മകൾ കൂട്ടിച്ചേർത്തു. പണമൊഴുക്കി കൊണ്ട് അവാർഡുകൾ നേടുന്നവർ ഉണ്ടെന്നും പാർവതി സൂചിപ്പിച്ചു.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago