പ്രഖ്യാപിച്ച ദിവസം മുതൽ സിനിമാപ്രേമികൾ കാത്തിരിക്കുന്ന ചിത്രമാണ് സി ബി ഐ സീരീസിലെ അഞ്ചാമത് ചിത്രമായ സി ബി ഐ 5. കഴിഞ്ഞ ദിവസം സംവിധായകൻ കെ മധു പങ്കുവെച്ച ഒരു ചിത്രം സോഷ്യൽമീഡിയയിൽ നിമിഷനേരം കൊണ്ട് തരംഗമായി മാറി. സേതുരാമയ്യരും വിക്രമും ചാക്കോയും ഒരേ ഫ്രെയിമിൽ പതിനേഴ് വർഷങ്ങൾക്ക് ശേഷം ഒരുമിച്ച ചിത്രമാണ് മധു പങ്കുവെച്ചത്. രൂപത്തിലും ഭാവത്തിലും സി ബി ഐ ഉദ്യോഗസ്ഥൻ വിക്രമായി എത്തിയിരിക്കുകയാണ്. വിക്രമിനൊപ്പം ചാക്കോയും സേതുരാമയ്യരും ഒരേ ഫ്രെയിമിൽ അണിനിരക്കുന്നു.
മീശവെച്ച് മുണ്ടുടുത്ത് ചെറുചിരിയോടെ ഇരിക്കുന്ന വിക്രമിനെയാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്. മമ്മൂട്ടി, കെ മധു, മുകേഷ്, എസ് എൻ സ്വാമി, രൺജി പണിക്കർ എന്നിവരെയും ചിത്രത്തിൽ കാണാം. സി ബി ഐ സീരീസിലെ ഓരോ ചിത്രവും മലയാളി പ്രേക്ഷകരെ എല്ലാക്കാലത്തും ഹരം കൊള്ളിച്ചിട്ടുള്ള ചിത്രങ്ങളാണ്. സീരിസിലെ അഞ്ചാം ചിത്രത്തിന്റെ പേര് ‘ സിബിഐ 5 – ദ ബ്രെയിൻ’ എന്നാണ്. സൈന മൂവീസിന്റെ യുട്യൂബ് ചാനലിലൂടെയാണ് മോഷൻ പോസ്റ്റർ പുറത്തുവിട്ടത്. എസ് എൻ സ്വാമിയാണ് തിരക്കഥ ഒരുക്കുന്നത്. കെ മധു തന്നെയാണ് സംവിധാനം.
ചിത്രം നിർമിക്കുന്നത് സർഗചിത്രം അപ്പച്ചനാണ്. ഛായാഗ്രാഹകൻ – അഖിൽ ജോർജ്, പശ്ചാത്തലസംഗീതം – ജേക്ക്സ് ബിജോയ്. മമ്മൂട്ടി, മുകേഷ് എന്നിവർക്കൊപ്പം രൺജി പണിക്കർ, സൗബിൻ ഷാഹിർ, ആശ ശരത്, സായി കുമാർ, കനിഹ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…