മലയാളികൾക്ക് എന്നും അഭിമാനിക്കാവുന്ന താരമാണ് ജഗതി ശ്രീകുമാർ. തന്റെ തനതായ ഹാസ്യശെെലിയിലൂടെ പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത താരം കൂടിയാണ് ജഗതി. വാഹനാപകടത്തെ തുടർന്ന് വിശ്രമത്തിലായ താരം എട്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുകയാണ്. നേരത്തെ മകൻ രാജ്കുമാർ തുടങ്ങിയ കമ്പനിയുടെ പരസ്യചിത്രത്തിലൂടെ ജഗതി ക്യാമറയ്‌ക്ക് മുന്നിലെത്തിയിരുന്നു.
തുടർന്ന് ജഗതിയുടെ സുഹൃത്തായ ശരത്ത്ചന്ദ്രൻ നായർ സംവിധാനം ചെയ്യുന്ന കബീറിന്റെ ദിവസങ്ങൾ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ടെന്നും ജഗതിയുടെ മകൻ രാജ്കുമാറുമായി കൗമുദി ടി.വി നടത്തിയ അഭിമുഖത്തിൽ പറഞ്ഞു. കൂടാതെ സി.ബി.ഐ ഡയറിക്കുറിന്റെ അഞ്ചാം ഭാഗത്തിലും ജഗതി അഭിനയിക്കുന്നുണ്ട്. സിനിമയിലേക്ക് സജീവമായി കൊണ്ടുവരാനാണ് തീരുമാനം. സിനിമയിലേക്ക് തിരിച്ച് വരണമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. അത് പപ്പയുടെ ആരോഗ്യത്തിന് ഗുണകരമാവുമെന്നും രാജ്കുമാർ പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…