മുംബൈ: സഹതടവുകാരുടെ മോചനത്തിന് സഹായവാഗ്ദാനം നൽകി ഷാരുഖ് ഖാന്റെ മകൻ ആര്യൻ ഖാൻ. ആർതർ റോഡ് ജയിലിലെ ജയിൽ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ജയിൽവാസത്തിനിടെ പരിചയപ്പെട്ട ഏതാനും തടവുകാരുടെ കുടുംബത്തിന്റെ അവസ്ഥ അറിഞ്ഞ ആര്യൻ ഖാൻ അവർക്ക് നിയമസഹായവും സാമ്പത്തികസഹായവും വാഗ്ദാനം ചെയ്തെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞദിവസം ആര്യൻ ഖാന് ജാമ്യം ലഭിച്ചിരുന്നു. 21 ദിവസത്തെ ജയിൽ വാസത്തിനു ശേഷമാണ് ആര്യൻ ഖാന് ജാമ്യം ലഭിച്ചത്.
ആഢംബര കപ്പലില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ റെയ്ഡിലാണ് ഒക്ടോബര്‍ ആദ്യയാഴ്ച ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിനെ തുടർന്ന് മുംബൈയിലെ ആർതർ റോഡിലെ ജയിലിൽ റിമാൻഡിൽ ആയിരുന്നു. രണ്ടു തവണ ആര്യന് കോടതി ജാമ്യം നിഷേധിച്ചിരുന്നു. അതേസമയം, ആര്യനിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്താൻ എൻ സി ബിക്ക് ആയിട്ടില്ലെന്ന് ജാമ്യാപേക്ഷയിൽ അഭിഭാഷകർ ചൂണ്ടിക്കാട്ടിയിരുന്നു. 21 ദിവസത്തെ ജയിൽവാസത്തിനു ശേഷം കഴിഞ്ഞദിവസമാണ് ആര്യൻ ഖാന് ജാമ്യം ലഭിച്ചത്.
പതിനാല് കർശന ജാമ്യവ്യവസ്ഥകളോടെയാണ് ആര്യൻ ഖാന് ജാമ്യം അനുവദിച്ചത്. എൻ സി ബി ഓഫീസിൽ എല്ലാ വെള്ളിയാഴ്ചയും ഹാജരാകണം. പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം. മുൻകൂർ അനുമതിയില്ലാതെ രാജ്യം വിടാൻ പാടില്ല. കൂടാതെ, കേസ് സംബന്ധിച്ച് മാധ്യമങ്ങളിൽ അനാവശ്യ പ്രസ്താവനകൾ നടത്താൻ പാടില്ല. മുംബൈ വിട്ട് പുറത്തു പോകേണ്ടി വന്നാൽ അന്വേഷണ ഉദ്യോഗസ്ഥനെ വിവരമറിയിക്കണം. ഇതോടൊപ്പം ഒരു ലക്ഷം രൂപ കെട്ടി വയ്ക്കണം. ഏതെങ്കിലും വ്യവസ്ഥകൾ ലംഘിക്കപ്പെട്ടാൽ ജാമ്യം റദ്ദാക്കാൻ എൻസിബിക്ക് കോടതിയെ സമീപിക്കാം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…