Categories: Malayalam

സ്പിൽബെർഗ് ചിത്രവുമായി ജല്ലിക്കട്ടിനെ താരതമ്യപ്പെടുത്തി റോട്ടൻ ടോമാറ്റോസ് ! മികച്ച ചിത്രങ്ങളുടെ പട്ടികയിലും ചിത്രം

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ജെല്ലികെട്ട് .എസ്‌ ഹരീഷും ആർ ജയകുമാറും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. ദേശീയ അവാർഡ് ജേതാവ് ഗിരീഷ് ഗംഗാധരൻ ആണ് ഛായാഗ്രഹണം.പ്രശാന്ത് പിള്ളയാണ് സംഗീതം. ഒ തോമസ് പണിക്കർ നിർമിക്കുന്ന ചിത്രം ഒക്ടോബറിൽ റിലീസിനെത്തും.ആന്റണി വർഗീസും സാബുമോനും ചെമ്പൻ വിനോദമാണ് ചിത്രത്തിലെ നായകന്മാർ.

ചിത്രത്തിന്റെ ആദ്യ സ്ക്രീനിംഗ് വിശ്വ വിഖ്യാതമായ ടോറോന്റോ ഫിലിം ഫെസ്റ്റിവലിൽ കഴിഞ്ഞ ദിവസം നടന്നു.ടോറോന്റോയിൽ ഗംഭീര നിരൂപണങ്ങൾ സ്വന്തമാക്കിയതിന് പിന്നാലെ വിശ്വവിഖ്യാതമായ റോട്ടൻടൊമാറ്റോ വെബ്‌സൈറ്റിലും ഇടം പിടിച്ചിരിക്കുകയാണ് ചിത്രം.ഹൊറർ, ത്രില്ലർ, സയൻസ് ഫിക്‌ഷൻ വിഭാഗത്തിലെ ഏറ്റവും മികച്ച പത്ത് ചിത്രങ്ങളിൽ ഒന്ന് ജല്ലിക്കട്ട് ആണെന്നത് മലയാളികൾക്ക് എന്നും അഭിമാനിക്കാവുന്ന ഒന്നാണ്.ചിത്രം ആദ്യാവസാനം ആകാംക്ഷയുടെ മുൾമുനയിൽ പ്രേക്ഷകനെ പിടിച്ചിരുത്തുന്നുണ്ട്.നൂറുകണക്കിന് ആളുകൾ, കാട്ടിലൂടെ കത്തിയും മറ്റ് ആയുധങ്ങളുമായി പോത്തിനെ തേടി നടക്കുന്ന രംഗങ്ങൾ ‘മാഡ് മാക്സ്’ സിനിമകളെ അനുസ്മരിക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. സ്പീൽബെർഗ് ചിത്രം ജാസിനോടും ചിലപ്പോൾ സാദൃശ്യം തോന്നിയേക്കാം. യഥാര്‍ഥ പോത്തിനെ വളരെക്കുറച്ചു മാത്രമാണ് ഉപയോഗിച്ചതെങ്കിലും സിനിമയിൽ ഉടനീളം അതിന്റെ സാന്നിധ്യം ഉറപ്പാക്കാൻ അണിയറപ്രവർത്തകർക്കായി. ചിത്രീകരണത്തിനിടയിൽ ആർക്കും ഒരപകടവും സംഭവിക്കാതെ ഇത് പൂർത്തിയാക്കാൻ സാധിച്ചുവെന്നതാണ് അദ്ഭുതപ്പെടുത്തുന്ന മറ്റൊരു കാര്യം. ഈ വർഷത്തെ ഏറ്റവും വ്യത്യസ്തവും മികച്ചതുമായ സിനിമാ അനുഭവമായിരിക്കും ജല്ലിക്കെട്ട്,റോട്ടൻ ടോമാറ്റോസ് കുറിക്കുന്നു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

10 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago