ബോക്സ് ഓഫീസ് കളക്ഷനിൽ മുൻനിരയിൽ നിന്നിരുന്ന ടൈറ്റാനിക്കിനെ മറികടന്ന ‘അവഞ്ചേഴ്സ് എൻഡ് ഗെയിമി’ന് ആശംസകളുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ജയിംസ് കാമറൂൺ. തന്റെ ഫേസ്ബുക്ക് പേജിലൂടെ ടൈറ്റാനിക്കിന്റെ റെക്കോർഡ് പഴങ്കഥയാക്കിയ മാർവലിനും അവഞ്ചേഴ്സിനും ആശംസകൾ അർപ്പിക്കുകയാണ് ജെയിംസ് കാമറൂൺ. 1997ലാണ് ടൈറ്റാനിക് റിലീസായത്.ജെയിംസ് കാമറൂണിന്റെ തന്നെ അവതാർ ആണ് ബോക്സോഫീസ് കളക്ഷനിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ചിത്രം.
കഴിഞ്ഞ ദിവസമാണ് എൻഡ് ഗെയിം, ടൈറ്റാനിക്കിനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തിയത്.ജെയിംസ് കാമറൂണിൻ്റെ സിനിമാ നിർമ്മാണ കമ്പനിയായ ലൈറ്റ്സ്റ്റോം ടെർമിനേറ്റർ 2, ടൈറ്റാനിക്ക്, അവതാർ എന്നീ ചരിത്രം തിരുത്തിയ സിനിമകളടക്കം 7 സിനിമകൾ നിർമ്മിച്ചിട്ടുണ്ട്. തന്റെ ടൈറ്റാനിക്കിന് മുക്കാൻ അവഞ്ചേഴ്സ് വേണ്ടിവന്നു എന്നാണ് ജെയിംസ് കാമറൂൺ പറയുന്നത്.ലൈറ്റ്സ്റ്റോം എൻ്റർടെയിന്മെൻ്റ്സിലുള്ള എല്ലാവരും നിങ്ങളുടെ മഹത്തായ ഈ നേട്ടത്തെ സല്യൂട്ട് ചെയ്യുന്നു എന്നും സിനിമാ മേഖല ജീവിച്ചിരിപ്പുണ്ടെന്ന് മാത്രമല്ല, എപ്പോഴത്തതിനെക്കാൾ വലുതാണെന്നും നിങ്ങൾ തെളിയിച്ചു എന്നും കാമറൂൺ കുറിക്കുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…