മലയാളസിനിമയ്ക്ക് ഇനി പൊട്ടിച്ചിരികളുടെ ഉത്സവകാലം; ‘ജാൻ-എ-മൻ’ നവംബറിൽ തിയറ്ററുകളിലേക്ക്

ഒരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിൽ വീണ്ടും ഹാസ്യത്തിന്റെ വസന്തകാലം എത്തിയിരിക്കുകയാണ്. സമ്പൂർണ കോമഡി ചിത്രമായ ജാൻ എ മൻ നവംബറിൽ തിയറ്ററുകളിലേക്ക് എത്തും. മലയാളത്തിലെ യുവ താരനിര അണിനിരക്കുന്ന സമ്പൂർണ കോമഡി എന്റർടയിനർ ആയിരിക്കും ജാൻ എ മൻ. അർജുൻ അശോകൻ, ബാലു വർഗീസ്, ഗണപതി, ബേസിൽ ജോസഫ്, സിദ്ധാർഥ് മേനോൻ, അഭിരാം രാധാകൃഷ്ണൻ, റിയ സൈറ, ഗംഗ മീര, സജിൻ ഗോപു, ചെമ്പിൽ അശോകൻ എന്നിവരെ കൂടാതെ ധാരാളം പുതുമുഖങ്ങളും സിനിമയിലുണ്ട്.

ചിദംബരം ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കോമഡിക്ക് പ്രാധാന്യം കൊടുത്ത് കൊണ്ടുള്ള ഒരുഫാമിലി എന്റടെയ്നർ ആണ് ചിത്രം. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് വിഷ്ണു തണ്ടാശേരി ആണ്. ചിയേഴ്സ് എന്റർടയിൻമെന്റ്സിന്റെ ബാനറിൽ വികൃതി എന്ന സിനിമക്ക് ശേഷം ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോൻ, സജിത്ത് കൂക്കള്‍, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് സിനിമാ നിർമ്മിക്കുന്നത്.

സലാം കുഴിയിൽ, ജോൺ പി എബ്രഹാം എന്നിവരാണ് സഹനിർമ്മാതക്കൾ. സഹരചന സപ്നേഷ് വരച്ചൽ, ഗണപതി. സംഗീതം – ബിജിബാല്‍, എഡിറ്റര്‍ – കിരണ്‍ദാസ്, കോസ്റ്റ്യും മാസ്റ്റര്‍ – ഹംസം, കലാസംവിധാനം – വിനേഷ് ബംഗ്ലാന്‍, മേക്കപ്പ് – ആര്‍ജി വയനാടന്‍, സ്റ്റില്‍ – വിവി ചാര്‍ലി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – പി കെ ജിനു, സൗണ്ട് മിക്‌സ് – എംആര്‍ രാജാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍ – വിക്കി, കിഷന്‍ (സപ്താ റെക്കോര്‍ഡ്‌സ്), വിഎഫ്എക്‌സ് – കൊക്കനട്ട് ബഞ്ച്, പി ആർ ഒ – ആതിര ദില്‍ജിത്ത്, ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് പി.ആര്‍ വൈശാഖ് സി വടക്കേവീട് എന്നിവരാണ്.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

2 weeks ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

4 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago