‘ചിരിച്ച് ചിരിച്ച് മരിക്കാ’മെന്ന് സൗബിൻ; ‘ബേസിൽ ഇല്ലായിരുന്നെങ്കിൽ പണി പാളിയേനെ’യെന്ന് സംവിധായകൻ – ജാൻ എ മൻ നാളെ തിയറ്ററുകളിലേക്ക്

സംവിധായകൻ ബേസിൽ ജോസഫിനെ നായകനാക്കി ചിദംബരം സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ജാൻ എ മൻ. ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രമായ ജാൻ എ മൻ നാളെ തിയറ്ററുകളിലേക്ക് എത്തുകയാണ്. സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പായി ചിത്രത്തിന്റെ പ്രിവ്യൂ ഷോ കൊച്ചിയിൽ നടന്നു. സൗബിൻ ഷാഹിർ, സാനിയ ഇയ്യപ്പൻ, സുധി കോപ്പ, ജിനു ജോസഫ്, ഗണപതി, ബേസിൽ ജോസഫ്, ചിദംബരം തുടങ്ങി നിരവധി പേർ ചിത്രത്തിന്റെ പ്രിവ്യൂ ഷോ കാണാനായി എത്തിയിരുന്നു. ചിത്രം ഫുൾ എൻഗേജ്ഡ് ആണെന്നും ചിരിച്ച് ചിരിച്ച് മരിക്കാമെന്നും ആയിരുന്നു ചിത്രം കണ്ടതിനു ശേഷം സൗബിൻ ഷാഹിറിന്റെ കമന്റ്. സംവിധായകൻ ചിദംബരത്തെ ചേർത്തു നിർത്തി ആയിരുന്നു സൗബിൻ ഇങ്ങനെ പറഞ്ഞത്. എല്ലാവരും തിയറ്ററിൽ കുടുംബത്തോടെയെത്തി കാണേണ്ട ചിത്രമാണ് ജാൻ എ മൻ എന്നും സൗബിൻ പറഞ്ഞു.

നടൻ ഗണപതിയുടെ സഹോദരനാണ് ജാൻ എ മൻ ചിത്രത്തിന്റെ സംവിധായകൻ ചിദംബരം. വികൃതി എന്ന സിനിമയ്ക്ക് ശേഷം ചിയേഴ്‌സ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഷോണ്‍ ആന്റണി, ഗണേഷ് മേനോൻ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് ജാന്‍ എ മന്‍. ചിത്രത്തിന്റെ തിരക്കഥ ചിദംബരവും ഗണപതിയും സപ്‌നേഷും ചേര്‍ന്നാണ് രചിച്ചിരിക്കുന്നത്. ചില നിർദ്ദേശങ്ങൾ മുന്നോട്ടു വെച്ചപ്പോൾ തിരക്കഥ എഴുതാൻ വേണ്ടി സഹോദരൻ ആവശ്യപ്പെടുകയായിരുന്നെന്നും അങ്ങനെയാണ് ചിത്രത്തിന്റെ കോ – റൈറ്റർ ആയതെന്നും പ്രിവ്യൂവിന് എത്തിയ ഗണപതി പറഞ്ഞു.

അതേസമയം, ബേസിലിനെ കണ്ടു കൊണ്ടു തന്നെയാണ് കഥ എഴുതിയതെന്നും ബേസിൽ ഇല്ലായിരുന്നെങ്കിൽ പണി പാളിയേനെയെന്നും സംവിധായകൻ ചിദംബരം പറഞ്ഞു. കഥ പറയുമ്പോൾ തന്നെ ഒരു രസമുണ്ടായിരുന്നു. മൊത്തത്തിലുള്ള എല്ലാ അഭിനേതാക്കളുടെയും കോൺട്രിബ്യൂഷൻ ആണ് സിനിമയെ ഇത്രയ്ക്ക് മനോഹരമാക്കിയതെന്നും ബേസിൽ പറഞ്ഞു. നല്ല ഹ്യൂമർസെൻസുള്ള ആളാണ് ചിദംബരം. ഒടിടി സിനിമയായി പ്ലാൻ ചെയ്ത സിനിമയാണ്. പിന്നീട് അത് തിയറ്റർ റിലീസിലേക്ക് മാറുകയായിരുന്നുവെന്ന് ബേസിൽ പറഞ്ഞു. ഒടിടി പ്ലാൻ ചെയ്ത സിനിമ ആയിരുന്നെന്നും എന്നാൽ എഡിറ്റിംഗ് എല്ലാം കഴിഞ്ഞപ്പോൾ തിയറ്ററിൽ തന്നെ റിലീസ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നെന്നും ചിദംബരവും വ്യക്തമാക്കി. ഗണപതിയുടെ അടുത്ത് നിന്ന് ഇങ്ങനെയൊരു സ്ക്രിപ്റ്റ് പ്രതീക്ഷിച്ചില്ലെന്നും വളരെ നല്ല ചിത്രമാണ് ജാൻ എ മൻ എന്നും ഒരു ഫീൽ ഗുഡ് മൂവിയാണെന്നും നടി സാനിയ ഇയ്യപ്പൻ പറഞ്ഞു. ഒരുപാട് കാലത്തിനു ശേഷം ചിരിക്കാനും ഇമോഷണൽ ആകാനും ഒക്കെ പറ്റിയെന്നും സാനിയ. എല്ലാവരും നന്നായി പെർഫോം ചെയ്തിട്ടുണ്ടെന്നും ചിത്രത്തിൽ ബേസിൽ അടിപൊളിയാണെന്നും സുരഭി ലക്ഷ്മി. ബേസിൽ മാത്രമല്ല എല്ലാവരും നന്നായിട്ടുണ്ടെന്ന് നടൻ ഇർഷാദ്. നല്ല സിനിമയാണെന്നും ഇത് പൊലിപ്പിച്ച് പറയുന്നതല്ലെന്നും എല്ലാവരും തിയറ്ററിൽ എത്തി സിനിമ കാണണമെന്നും നടൻ സാബു പറഞ്ഞു. ചിരിക്കാൻ ഒരുപാടുണ്ടെന്നും എല്ലാവരും തിയറ്ററിൽ കുടുംബത്തോടെ പോയി സിനിമ കാണണമെന്നും നടൻ ജിനു ജോസഫ് അഭ്യർത്ഥിച്ചു.

അർജുൻ അശോകൻ, ബാലു വർഗീസ്, ഗണപതി, ബേസിൽ ജോസഫ്, സിദ്ധാർഥ് മേനോൻ, അഭിരാം രാധാകൃഷ്ണൻ, റിയ സൈറ, ഗംഗ മീര, സജിൻ ഗോപു, ചെമ്പിൽ അശോകൻ എന്നിവരെ കൂടാതെ ധാരാളം പുതുമുഖങ്ങളും സിനിമയിലുണ്ട്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് വിഷ്ണു തണ്ടാശേരി ആണ്. സലാം കുഴിയിൽ, ജോൺ പി എബ്രഹാം എന്നിവരാണ് സഹനിർമ്മാതക്കൾ. സഹരചന സപ്നേഷ് വരച്ചൽ, ഗണപതി. സംഗീതം – ബിജിബാല്‍, എഡിറ്റര്‍ – കിരണ്‍ദാസ്, കോസ്റ്റ്യും മാസ്റ്റര്‍ – ഹംസം, കലാസംവിധാനം – വിനേഷ് ബംഗ്ലാന്‍, മേക്കപ്പ് – ആര്‍ജി വയനാടന്‍, സ്റ്റില്‍ – വിവി ചാര്‍ലി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – പി കെ ജിനു, സൗണ്ട് മിക്‌സ് – എംആര്‍ രാജാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍ – വിക്കി, കിഷന്‍ (സപ്താ റെക്കോര്‍ഡ്‌സ്), വിഎഫ്എക്‌സ് – കൊക്കനട്ട് ബഞ്ച്, പി ആർ ഒ – ആതിര ദില്‍ജിത്ത്, ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് പി.ആര്‍ വൈശാഖ് സി വടക്കേവീട് എന്നിവരാണ്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago