‘നമ്മുടെ രാജ്യത്ത് നോട്ട് നിരോധിക്കും, വേണ്ടിവന്നാൽ വോട്ട് നിരോധിക്കും, ഒരുത്തനും ചോദിക്കില്ല’; അമ്പരപ്പ് നിറച്ച് ജനഗണമന ട്രയിലർ

അമ്പരപ്പിക്കുന്ന രംഗങ്ങളും ഞെട്ടിക്കുന്ന ഡയലോഗുകളുമായി പൃഥ്വിരാജ് സുകുമാരന്റെ പുതിയ ചിത്രമായ ‘ജനഗണമന’യുടെ ട്രയിലർ. ‘നമ്മുടെ രാജ്യത്ത് നോട്ട് നിരോധിക്കും, വേണ്ടിവന്നാൽ വോട്ട് നിരോധിക്കും. ഒരുത്തനും ചോദിക്കില്ല, കാരണം ഇത് ഇന്ത്യയാണ്’ എന്നാണ് ട്രയിലറിൽ പൃഥ്വിരാജ് സുകുമാരൻ പറയുന്ന മാസ് ഡയലോഗ്. രാഷ്ട്രീയവും പാവപ്പെട്ടവന്റെ പ്രതിഷേധവും എല്ലാം ഉൾക്കൊള്ളിച്ചാണ് നാലേകാൽ മിനിറ്റ് ദൈർഘ്യമുള്ള ട്രയിലർ തയ്യാറാക്കിയിരിക്കുന്നത്. വളരെ വ്യത്യസ്തമായ പ്രമേയം അതിന്റെ എല്ലാ താളക്രമത്തോടെയും അണിയിച്ച് ഒരുക്കിയിരിക്കുകയാണെന്ന് ട്രയിലർ വ്യക്തമാക്കുന്നു. ചിത്രത്തിൽ പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടുമാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ഏപ്രിൽ 28ന് തിയറ്ററിൽ ചിത്രം റിലീസ് ചെയ്യും. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന ഷാരിസ് മുഹമ്മദിന്റേതാണ്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനും മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.

ജനഗണമന സിനിമയുടെ പ്രചരണാർത്ഥം കഴിഞ്ഞ ദിവസം കൊച്ചി ജയിൻ യൂണിവേഴ്സിറ്റി കാമ്പസിൽ പൃഥ്വിരാജും സംഘവും എത്തിയിരുന്നു. നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ, സംവിധായകൻ ഡിജോ ജോസ് ആന്റണി എന്നിവരായിരുന്നു ഒപ്പമുണ്ടായിരുന്നത്. എന്റർടയിൻമെന്റ് എന്നതിനൊപ്പം ഒരു പവർഫുൾ സിനിമ കൂടിയാണ് ജനഗണമന എന്ന് പൃഥ്വിരാജ് കാമ്പസിൽ വെച്ച് പറഞ്ഞിരുന്നു. കാമ്പസിൽ എത്തിയ പൃഥ്വിരാജിനോട് ടീസറിൽ ഹിറ്റ് ആയ ഡയലോഗ് പറയാൻ കുട്ടികൾ ആവശ്യപ്പെട്ടു. തുടർന്ന്, ‘ഗാന്ധിയെ കൊന്നതിന് രണ്ടുപക്ഷമുള്ള നാടാണിത് സാറേ’ എന്ന ഡയലോഗ് കോളേജ് വിദ്യാർത്ഥികൾക്ക് മുമ്പിൽ പൃഥ്വിരാജ് പറയുകയും ചെയ്തു.

ഡ്രൈവിംഗ് ലൈസൻസ് എന്ന ചിത്രത്തിനു ശേഷം പൃഥ്വിരാജ് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട് എന്നിവർ ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ജനഗണമനയ്ക്കുണ്ട്. ക്വീൻ എന്ന ചിത്രത്തിനു ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ജനഗണമന. ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ 2021 ജനുവരി 26ന് ആയിരുന്നു റിലീസ് ചെയ്തത്. ഇതിനകം നാലു മില്യണിൽ അധികം ആളുകളാണ് ഈ ടീസർ കണ്ടത്. ടീസറിൽ കൈയിൽ വിലങ്ങ് അണിഞ്ഞ കുറ്റവാളിയായി പൃഥ്വിരാജും പൊലീസുകാരനായി സുരാജ് വെഞ്ഞാറമൂടും ആണ് പ്രത്യക്ഷപ്പെടുന്നത്. തെളിവുകളെല്ലാം നിനക്കെതിരാണെന്ന് സുരാജ് വെഞ്ഞാറമൂടിന്റെ പൊലീസ് കഥാപാത്രം പറയുമ്പോൾ ‘ഞാൻ ഊരിപ്പോരും’ എന്ന മറുപടിയാണ് പൃഥ്വിരാജിന്റെ കഥാപാത്രം നൽകുന്നത്. കുറ്റം രാജ്യദ്രോഹമാണെന്നും ഒരു പഴുതു പോലും ഉണ്ടാകില്ലെന്നും പൊലീസ് പറയുമ്പോൾ, ‘അതല്ലേ പറഞ്ഞത്, ഊരിപ്പോരും’ എന്ന മറുപടിയാണ് പൃഥ്വിരാജിന്റെ കുറ്റവാളിയായ കഥാപാത്രം നൽകുന്നത്. ‘സത്യം ഒന്നേയുള്ളൂ അത് ജയിക്കും, അതേ ജയിക്കൂ’ എന്ന് പറയുന്ന പോലീസുകാരന്റെ മുഖത്ത് നോക്കി പൃഥ്വിരാജിന്റെ കഥാപാത്രം ‘ഗാന്ധിയെ കൊന്നതിന് രണ്ടു പക്ഷമുള്ള നാടാണ് സാറേ ഇത്’ എന്നാണ് മറുപടിയായി പറയുന്നത്. ഈ ഡയലോഗ് സോഷ്യൽ മീഡിയയിൽ വലിയ ഹിറ്റ് ആയി മാറുകയും ചെയ്തിരുന്നു. കുറ്റവാളിയായ പൃഥ്വിരാജ് കഥാപാത്രത്തെ പൊലീസ് മർദ്ദിക്കുന്നത് കാണിച്ചാണ് ടീസർ അവസാനിച്ചത്. ഏതായാലും ടീസർ ഇറങ്ങി ഒരു വർഷത്തിനു ശേഷം ട്രയിലർ കണ്ടതിന്റെ സന്തോഷത്തിലാണ് പ്രേക്ഷകർ.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago