Categories: MalayalamReviews

ചായക്കോപ്പയിലെ ചിരികൊടുങ്കാറ്റ്..! ജനമൈത്രി റിവ്യൂ

അബദ്ധങ്ങൾ മനുഷ്യസഹജമാണ്, അവ തീർക്കുന്ന പൊട്ടിച്ചിരികൾ നിയന്ത്രണാതീതവും. കേരളാ പോലീസിനെ ജനങ്ങളോട് കൂടുതൽ അടുപ്പിച്ചു മുന്നേറ്റത്തിന്റെ പേരുമായി എത്തിയ ജനമൈത്രി എന്ന ചിത്രം അത്തരം ചില അബദ്ധങ്ങളുടെ നർമത്തിൽ പൊതിഞ്ഞ കാഴ്ചകളാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. അലമാര, അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ് എന്നീ ചിത്രങ്ങൾക്ക് വേണ്ടി തൂലിക ചലിപ്പിച്ച പ്രശസ്ഥ തിരക്കഥാകൃത്ത് ജോൺ മന്ത്രിക്കൽ സംവിധായകനാകുന്ന ആദ്യ ചിത്രം കൂടിയാണ് ജനമൈത്രി. ചെറിയ സബ്‌ജക്റ്റും ചെറിയ താരനിരയും കൊണ്ട് വലിയൊരു ചിത്രം സൃഷ്ടിച്ച അദ്ദേഹം മലയാള സിനിമക്ക് ഇനിയും ഏറെ സമ്മാനിക്കുവാൻ ശക്തിയുള്ള ഒരു സംവിധായകൻ തന്നെയാണെന്ന് ജനമൈത്രി ഉറപ്പ് തരുന്നു. ഫ്രൈഡേ ഫിലിം ഹൗസിന്റെ നേതൃത്വത്തിൽ കഴിവുറ്റ നവാഗതരെ പ്രോത്സാഹിപ്പിക്കുവാനുള്ള ഫ്രൈഡേ ഫിലിം ഹൗസ് എക്സ്പെരിമെന്റ്സിന്റെ ആദ്യ നിർമാണ സംരംഭം കൂടിയാണ് ജനമൈത്രി. ഇത്തരമൊരു ആശയവുമായി മുന്നോട്ട് വന്ന ഫ്രൈഡേ ഫിലിം ഹൗസിന്റെ സാരഥി വിജയ് ബാബുവിന് എല്ലാ വിധ ഭാവുകങ്ങളും.

Janamaithri Malayalam Movie Review

പാറമേട് പോലീസ് സ്റ്റേഷനിലെ എസ് ഐ ഷിബുവും പോലീസുകാരായ ലോറൻസ്, അഷ്‌റഫ് തുടങ്ങിയവരും പുതിയൊരു മിഷനിലാണ്. ജനങ്ങൾക്ക് പൊലീസിനോട് കൂടുതൽ അടുപ്പം വരുവാൻ വേണ്ടി ‘ഒരു ചായക്ക് ഒരു ജീവൻ’ എന്ന പദ്ധതിയുമായി അവർ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. എന്നാൽ ആദ്യ ദിനം തന്നെ അവർ പോലും പ്രതീക്ഷിക്കാത്ത ചിലർക്കാണ് അവർ സഹായ ചെയ്യുന്നത്. പ്രേക്ഷകർക്ക് ചിരിക്കുവാനുള്ളത് ഇഷ്ടം പോലെ അവിടെ തന്നെയുണ്ട്. പൊട്ടിച്ചിരിപ്പിക്കുവാൻ ഒരു കൂട്ടം മികച്ച കലാകാരൻമാർ തന്നെയാണ് ചിത്രത്തിൽ അണിനിരന്നിരിക്കുന്നത്‌. അവരെല്ലാം തന്നെ അവരുടെ ജോലി നല്ല വെടിപ്പായിട്ട് ചെയ്‌തിട്ടുമുണ്ട്‌.

Janamaithri Malayalam Movie Review

മദ്യപാനവും പുകവലിയും ഒന്നും ഒരു പേരിന് പോലുമില്ലാത്തതിനാൽ ‘നിയമപരമായ മുന്നറിയിപ്പ്’ നിയമപാലകന്മാരുടെ കഥ പറയുന്ന ഈ ചിത്രത്തിൽ വേണ്ടി വന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്. മലയാള സിനിമയെ ഇപ്പോൾ ഉന്നതങ്ങളിൽ എത്തിക്കുന്ന ഇന്ദ്രൻസ് എന്ന കലാകാരനെ പ്രേക്ഷകർ ഇത്തരത്തിൽ ഒരു മുഴുനീള റോളിൽ പൊട്ടിച്ചിരിപ്പിച്ച് കാണുന്നത് വളരെ വിരളമായിട്ടാണ്. വൈകിയെത്തിയ വസന്തം പോലെ ഇന്ദ്രൻസേട്ടൻ നിറഞ്ഞ് നിൽക്കുകയാണ്. മണികണ്ഠൻ പട്ടാമ്പി, സാബുമോൻ, സൈജു കുറുപ്പ്, വിജയ് ബാബു എന്നിങ്ങനെ എല്ലാവരും മത്സരിച്ചാണ് പ്രേക്ഷകരെ രസിപ്പിക്കുന്നത്.

ജോൺ മന്ത്രിക്കലും ജെയിംസ് സെബാസ്റ്റ്യനും ചേർന്നൊരുക്കിയ തിരക്കഥ തന്നെയാണ് പ്രേക്ഷകനെ പിടിച്ചിരുത്തുന്നതിൽ ഏറ്റവും കൂടുതൽ പങ്ക് വഹിച്ചിരിക്കുന്നത്. വിഷ്ണു നാരായണന്റെ ഛായാഗ്രഹണം മികച്ചു നിന്നപ്പോൾ ഷാൻ റഹ്മാൻ ഒരിക്കൽ കൂടി മനോഹരമായ സംഗീതം പ്രേക്ഷകന് നൽകി. മികച്ച സംഗീതം ചിത്രത്തിന്റെ മാറ്റു കൂട്ടിയതിനോടൊപ്പം ലിജോ പോളിന്റെ എഡിറ്റിംഗ് മികവ് ആണ് വളരെ ഒഴുക്കോടെ ഈ ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. ടോറന്റിൽ ഇറങ്ങിയതിന് ശേഷം സ്‌തുതി പാടേണ്ട ഒരു ചിത്രമല്ല ഇത്. മനസ്സ് നിറഞ്ഞ് പൊട്ടിച്ചിരിക്കുവാൻ കൊതിക്കുന്നവർക്ക് ചിരിമധുരം ചേർത്ത ഒരു കപ്പ് ചായയുമായി =ജനമൈത്രി പോലീസ് തീയറ്ററുകളിൽ കാത്തിരിപ്പുണ്ട്. വാ.. ചിരിക്കാം..!

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

2 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago