മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായി തീയറ്ററുകളിലെത്തുന്ന
നിവിൻ പോളി – റോഷൻ ആൻഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണിയെ ജനങ്ങളുടെ ഇടയിലേക്ക് എത്തിക്കാൻ ജനകീയമായ ഒരു സംരംഭം. തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി ട്രെയിൻ കായംകുളം കൊച്ചുണ്ണി എന്ന് ചിത്രത്തിന് വേണ്ടി ബ്രാൻഡ് ചെയ്ത് അവതരിപ്പിക്കുകയാണ്. നാളെ, ആഗസ്റ്റ് 9, ഉച്ചയ്ക്ക് 2.15 ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ഈ ട്രെയിൻ നിവിൻ പോളി ഫ്ലാഗ് ഓഫ് ചെയ്യുന്നു.
ശ്രീ ഗോകുലം മൂവിസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന മലയാളത്തിലെ ബ്രഹ്മാണ്ഡ ചിത്രമായ കായംകുളം കൊച്ചുണ്ണിയിൽ മോഹൻലാൽ ഇത്തിക്കര പക്കിയായി പ്രത്യക്ഷപ്പെടുന്നു. പ്രിയാ ആനന്ദ് നായികയാകുന്ന ഈ ചിത്രത്തിൽ ബാബു ആന്റണി, സണ്ണി വെയ്ൻ, സിദ്ധാർത്ഥ ശിവ, സുധീർ കരമന, ഷൈൻ ടോം ചാക്കോ, സുദേവ്, ജൂഡ് ആന്റണി, പ്രിയങ്ക, അശ്വിനി, തെസ്നി ഖാൻ തുടങ്ങിയ നിരവധി പ്രമുഖ താരങ്ങൾ അഭിനയിക്കുന്നു. ബോബി – സഞ്ജയ് തിരക്കഥയെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണ ബിനോദ് പ്രദാൻ നിർവ്വഹിക്കുന്നു. റഫീക്ക് അഹമ്മദ്, ഷോബിൻ കണങ്ങാട്ട് എന്നിവരുടെ വരുകൾക്ക് ഗോപി സുന്ദർ സംഗീതം പകരുന്നു. ഇറോസ് ഇന്റർനാഷണലാണ് കായംകുളം കൊച്ചുണ്ണി തിയ്യേറ്ററുകളിലെത്തിക്കുന്നത്.
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…