Categories: MalayalamNews

‘രണ്ടു ഷോയുമായി തുടങ്ങിയ തിയറ്റർ കോംപ്ലക്സ് പോലും ദിവസം 13 ഷോ ആക്കി’; ജാൻ-എ-മൻ ഹിറ്റ് ആയ കഥ

വലിയ ബഹളങ്ങളില്ലാതെയാണ് യുവ താരനിരയുടെ ചിത്രമായ ജാൻ എ മൻ തിയറ്ററുകളിലേക്ക് വന്നത്. എന്നാൽ, കണ്ടവർ മികച്ച സിനിമയെന്ന് അഭിപ്രായം കുറിച്ചതോടെ പതിയെ തിയറ്ററുകളിലേക്ക് ആള് കേറി തുടങ്ങി. വമ്പൻ ചിത്രങ്ങൾ തിയറ്ററുകളിൽ ഓടുമ്പോഴും റിലീസ് കഴിഞ്ഞ് ഒരു ആഴ്ച കഴിഞ്ഞപ്പോഴേക്കും ഒരു ഹിറ്റ് ചിത്രം പിറക്കുകയായിരുന്നു.

ആദ്യ ദിനത്തിലെ ബോക്സ് ഓഫീസ് വരവ് നന്നേ കുറവ് ആയിരുന്നു. പക്ഷേ, ചിത്രം പതിയെ പതിയെ അതിന്റെ ഇടം സ്വന്തമാക്കി കൊണ്ടിരുന്നു. ഓരോ ഷോ കഴിയുമ്പോഴും ആളുകളുടെ എണ്ണം കൂടി വന്നു. ശനിയാഴ്ച ഉച്ച കഴിഞ്ഞപ്പോഴേക്കും ജാൻ എ മൻ ഹൗസ് ഫുൾ ഷോകളുടെ എണ്ണം വർദ്ധിച്ചു. തുടർന്ന് സ്പെഷ്യൽ ഷോകൾ വെച്ചു. ഇതിന്റെ ടിക്കറ്റും ചൂടപ്പം പോലെ വിറ്റു പോയി. തിയറ്ററുകാരെ പോലും അമ്പരപ്പിക്കുന്ന തിരക്ക് ആയിരുന്നു ഞായറാഴ്ച കണ്ടത്. തൊണ്ണൂറ് സ്ക്രീനുകളിൽ ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. എന്നാൽ, തിരക്ക് കാരണം അത് 130 സ്ക്രീനിലേക്ക് ഉയർത്തി. ചിത്രത്തിന്റെ വിജയം ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ചവർക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. കാരണം, വലിയ താരനിര ഇല്ലാതെ എത്തിയിട്ടും തിയറ്ററിൽ മികച്ച പ്രതികരണം നേടാൻ കഴിഞ്ഞത് തന്നെ. ‘മികച്ച കണ്ടന്റിന്റെ വിജയം’ എന്നാണ് ജാൻ എ മൻ വിജയത്തെ വിശേഷിപ്പിക്കുന്നത്.

ബേസിൽ ജോസഫിനെ നായകനാക്കി ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് ജാൻ എ മൻ. അർജുൻ അശോകൻ, ബാലു വർഗീസ്, ഗണപതി, ബേസിൽ ജോസഫ്, സിദ്ധാർഥ് മേനോൻ, അഭിരാം രാധാകൃഷ്ണൻ, റിയ സൈറ, ഗംഗ മീര, സജിൻ ഗോപു, ചെമ്പിൽ അശോകൻ എന്നിവരെ കൂടാതെ ധാരാളം പുതുമുഖങ്ങളും സിനിമയിലുണ്ട്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് വിഷ്ണു തണ്ടാശേരി ആണ്. വികൃതി എന്ന സിനിമയ്ക്ക് ശേഷം ചിയേഴ്‌സ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഷോണ്‍ ആന്റണി, ഗണേഷ് മേനോൻ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് ഇത്‍. സലാം കുഴിയിൽ, ജോൺ പി എബ്രഹാം എന്നിവരാണ് സഹനിർമ്മാതക്കൾ. സഹരചന – സപ്നേഷ് വരച്ചൽ, ഗണപതി. സംഗീതം – ബിജിബാല്‍, എഡിറ്റര്‍ – കിരണ്‍ദാസ്, കോസ്റ്റ്യും മാസ്റ്റര്‍ – ഹംസം, കലാസംവിധാനം – വിനേഷ് ബംഗ്ലാന്‍, മേക്കപ്പ് – ആര്‍ജി വയനാടന്‍, സ്റ്റില്‍ – വിവി ചാര്‍ലി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – പി കെ ജിനു, സൗണ്ട് മിക്‌സ് – എംആര്‍ രാജാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍ – വിക്കി, കിഷന്‍ (സപ്താ റെക്കോര്‍ഡ്‌സ്), വിഎഫ്എക്‌സ് – കൊക്കനട്ട് ബഞ്ച്, പി ആർ ഒ – ആതിര ദില്‍ജിത്ത്, ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് പി.ആര്‍ വൈശാഖ് സി വടക്കേവീട് എന്നിവരാണ്. വികൃതി എന്ന സിനിമയ്ക്ക് ശേഷം ചിയേഴ്‌സ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഷോണ്‍ ആന്റണി, ഗണേഷ് മേനോൻ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് ജാന്‍ എ മന്‍.

Webdesk

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

7 days ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

4 weeks ago