Categories: CelebritiesVideos

അത്ഭുതപ്പെടുത്തുന്ന നൃത്തചുവടുകളുമായി ജാൻവി കപൂർ, റൂഹിയിലെ ഗാനം വൈറൽ

വളരെ ഏറെ പ്രതീക്ഷയോടെ ബോളിവുഡ് കാത്തിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ്  റൂഹി. ഹൊറർ- കോമഡി വിഭാഗത്തിൽ പ്പെടുന്ന ഈ മനോഹര ചിത്രത്തിൽ ജാൻ‌വി കപൂർ, രാജ്കുമാർ റാവു, വരുൺ ശർമ എന്നീ സൂപ്പർ  താരങ്ങൾ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ പ്രചരണാർത്ഥം അണിയറ പ്രവർത്തകർ ഇപ്പോൾ ഒരു  ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. നിമിഷനേരം കൊണ്ട് തന്നെ ഗാനം സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്.

നദിയോൺ പാർ എന്നു തുടങ്ങുന്ന  മനോഹര ഗാനത്തിൽ അത്ഭുതപ്പെടുത്തുന്ന ചടുലമായ നൃത്ത ചുവടുകൾ കൊണ്ട് നടി ജാൻവി കപൂർ എത്തുന്നു.വളരെ സുന്ദരിയായ  ജാൻവിയുടെ ഗാനത്തിലെ പ്രകടനം ആരാധകരെ ഏറെ ആവേശത്തിലാഴ്ത്തുന്നു.സമൂഹമാധ്യമങ്ങളിലും മറ്റും വലിയ തരംഗം തന്നെയാണ് ഈ ഗാനം സൃഷ്ടിക്കുന്നത്.അതെ പോലെ തന്നെ യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിൽ മുൻപന്തിയിൽ തന്നെ ഇടം പിടിച്ചു.വളരെ മികച്ച  ഗാനത്തിനൊപ്പം ജാൻവിയുടെ നയനമനോഹരമായ നൃത്തം തന്നെയാണ് ഈ ഗാനത്തിന്റെ മുഖ്യ ആകർഷണം.ഈ ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയത് സച്ചിൻ- ജിഗാർ എന്നിവർ ചേർന്നാണ്. വളരെ മനോഹരമായ ഈ  ഗാനങ്ങൾക്ക് വരികൾ എഴുതിയിരിക്കുന്നത് അമിതാഭ് ഭട്ടാചാര്യ, ഐ പി സിംഗ്, ജിഗാർ സരയ്യ എന്നിവർ ചേർന്നാണ്.

സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നത് മനോഹരമായ ഗാനത്തിൽ ജാൻവിയുടെ ചടുലമായ നൃത്തച്ചുവടുകൾ ഒരു ചലഞ്ച് എന്നവണ്ണമാണ്. ജാൻവിയുടെ നൃത്തച്ചുവടുകൾ അനുകരിച്ചുകൊണ്ട് ആരാധകർ  വീഡിയോകൾ പോസ്റ്റ് ചെയ്യുന്നതും നദിയോൺ പാർ ഗാനത്തിനെ കൂടുതൽ പ്രശസ്തിയിലേക്ക് എത്തിക്കുന്നു.ബോളിവുഡ് സിനിമകൾ എന്നും  ഏറ്റെടുത്തിട്ടുള്ള മലയാളികൾ വളരെയധികം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് റൂഹി.പ്രേക്ഷകരെ ഈ ചിത്രം ഭയപ്പെടുത്തും അതേ പോലെ തന്നെ ചിരിപ്പിക്കും എന്നാണ് അണിയറ പ്രവർത്തകർ അവകാശവാദം ഉന്നയിക്കുന്നത്.ഏറ്റവും  വലിയ ബജറ്റിലൊരുങ്ങുന്ന ചിത്രം മികച്ച ശബ്ദമിശ്രണം കൊണ്ടും ദൃശ്യ ഭംഗി കൊണ്ടും പ്രേക്ഷകർക്ക്  ഒരു തീയേറ്റർ എക്സ്പീരിയൻസ് നൽകുമെന്നാണ് പ്രതീക്ഷ.

Editor

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago