ബോളിവുഡ് സിനിമാലോകത്ത് വളരെ ശ്രദ്ധേയയാണ് ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മകളായ ജാന്‍വി കപൂര്‍.വളരെ മികച്ച നല്ല കുറച്ചു ചിത്രങ്ങളുടെ തിരക്കിലാണ് ജാന്‍വി. അത് കൊണ്ട് തന്നെ കിട്ടിയ അവധിക്കാലം നല്ല രീതിയിൽ ആഘോഷമാക്കാൻ കൂട്ടുകാര്‍ക്കൊപ്പം മാലി ദ്വീപിലെത്തിയ ജാന്‍വിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ പ്രേക്ഷക ശ്രദ്ധ നേടുന്നത്.
View this post on Instagram
ജാന്‍വിയുടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത് 2018ല്‍ പുറത്തിറങ്ങിയ ‘ധടക്’ എന്ന മനോഹര ചിത്രത്തിലൂടെയായിരുന്നു.ഗുന്ജന് സക്സേനയുടെ ബയോപിക്, കരണ്‍ ജോഹര്‍ ചിത്രം ‘തക്ത്’ എന്നിവയാണ് അണിയറയിലൊരുങ്ങുന്ന ജാന്‍വി ചിത്രങ്ങള്‍. ‘റൂഹി- അഫ്സ’ യാണ് റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം. ജാന്‍വിയുടെ കരിയറിലെ വലിയൊരു ചലഞ്ച് എന്നു തന്നെ വിശേഷിപ്പിക്കാവുന്ന വേഷമാണ് ‘റൂഫി- അഫ്സ’യിലേത്. ചിത്രത്തില്‍ ഡബിള്‍ റോളിലാണ് ജാന്‍വി എത്തുന്നത്. 30 വര്‍ഷങ്ങള്‍ക്കു മുന്‍പ് ശ്രീദേവിയും ‘ചല്‍ബാസ്’ എന്ന ചിത്രത്തില്‍ ഡബിള്‍ റോളിലെത്തിയിരുന്നു.
View this post on Instagram
ആദ്യം വിവാഹം കഴിക്കാന്‍ സാധ്യതയുള്ളത് നിങ്ങൾക്കിടയിൽ ആരായിരിക്കും എന്ന ചോദ്യത്തിന് രണ്ടുപേരും നല്കിയ ഉത്തരം ഖുശി എന്നാണ്. ആര്‍ക്കാണ് ആദ്യം കുഞ്ഞുങ്ങള്‍ ഉണ്ടാവുക എന്ന ചോദ്യത്തിനും രണ്ടുപേര്‍ക്കും ഒരേ ഉത്തരമായിരുന്നു- ഖുശി. കൂട്ടത്തില്‍ ആര്‍ക്കാണ് മികച്ച ഫാഷന്‍ സെന്‍സ് എന്ന ചോദ്യത്തിനും ഖുശിയുടെ പേരായിരുന്നു ഉയര്‍ന്നുവന്നത്. എന്നാല്‍ നിങ്ങളില്‍ ആരാണ് ഏറ്റവും കൂടുതല്‍ പണം ചിലവഴിക്കുന്ന വ്യക്തി എന്ന ചോദ്യത്തിന് രണ്ടുപേരും ജാന്‍വി എന്നാണ് ഉത്തരമേകിയത്.