അന്ന് പുറകില്‍ കൈയും കെട്ടി സേതുരാമയ്യരെ അനുകരിച്ചു; ഇന്ന് അതേ സേതുരാമയ്യര്‍ക്കൊപ്പം നിര്‍ണായക വേഷം; കുറിപ്പ് പങ്കുവച്ച് ജയകൃഷ്ണന്‍

കെ.മധു ഒരുക്കിയ സിബിഐ 5 ദി ബ്രയിന്‍ തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. മെയ് ഒന്നിന് റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ആദ്യ ഭാഗം ഇറങ്ങി 34 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അഞ്ചാം ഭാഗം ഇറങ്ങുന്നത്. ഇപ്പോഴിതാ ചിത്രത്തില്‍ നിര്‍ണായക വേഷം കൈകാര്യം ചെയ്ത ജയകൃഷ്ണന്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമായിരിക്കുന്നത്.

പിന്നില്‍ കൈയും കെട്ടി സേതുരാമയ്യരെ അനുകരിച്ചിരുന്ന ഒരു കാലം തനിക്കുണ്ടായിരുന്നുവെന്ന് ജയകൃഷ്ണന്‍ പറയുന്നു. സിബിഐ 5 ദി ബ്രയിനില്‍ നിര്‍ണായക കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നത് ഇപ്പോഴും വിശ്വസിക്കാന്‍ സാധിക്കുന്നില്ല. അത്രയും പ്രാധാന്യമേറിയ കഥാപാത്രത്തെ തന്നെ ഏല്‍പ്പിച്ച സംവിധായകന്‍ കെ മധുവിന് ജയകൃഷ്ണന്‍ നന്ദി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സേതുരാമയ്യര്‍ സിബിഐ എന്ന പേരും കഥാപാത്രവും മലയാളികള്‍ ഹൃദയത്തിലേറ്റിയതാണ് . സിബി ഐ സിനിമകളോട് മിക്കവര്‍ക്കും വൈകാരികമായ ഒരു അടുപ്പമുണ്ട്. 34 വര്‍ഷത്തിന് ശേഷം ഒരു കഥാപാത്രം ആവര്‍ത്തിക്കപ്പെടുമ്പോള്‍..എന്നെ സംബന്ധിച്ചടുത്തോളം ഓര്‍മകളിലേക്കുള്ള ഒരു തിരിച്ചുപോക്ക് കൂടിയാണ്.സിബിഐ ഡയറിക്കുറിപ്പ് എന്ന ക്ലാസിക് സിനിമ തിരശ്ശീലയില്‍ അത്ഭുതം സൃഷ്ടിച്ചപ്പോള്‍ അതുകണ്ട് അമ്പരന്നു പോയ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥി ആയിരുന്നു ഞാന്‍. അഭിനയം മോഹങ്ങള്‍ ഒന്നുമില്ലാതെ സിനിമ ഭ്രമവുമായി നടന്ന ഒരു സാധാരണ വിദ്യാര്‍ഥി.കുഴിമറ്റം എന്ന എന്റെ ഗ്രാമത്തിനടുത്തുള്ള ചിങ്ങവനം St: george തിയേറ്ററില്‍ ആണ് ഞാന്‍ സിബിഐ ഡയറിക്കുറിപ്പ് കണ്ടത്. പിന്നീട് വായ കൊണ്ട് ട്യൂണ്‍ ഉണ്ടാക്കി പുറകില്‍ കയ്യുംകെട്ടി ഞാനും സേതുരാമയ്യരെ അനുകരിച്ച് നടന്നിട്ടുണ്ട്. ഇന്ന് 34 വര്‍ഷങ്ങള്‍ക്ക് ശേഷം സിബിഐ സീരീസിലെ അഞ്ചാം പതിപ്പില്‍ സി ഐ ജോസ് മോന്‍ എന്ന കഥാപാത്രം അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നത് ഇപ്പോഴും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇത്രയും പ്രാധാന്യമേറിയ കഥാപാത്രത്തെ എന്നെ എല്പിച്ച സംവിധായകന്‍ കെ മധു സര്‍ തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി സര്‍ നന്ദി! 34 വര്‍ഷങ്ങള്‍ക്കിപ്പുറവും അതേ ഊര്‍ജ്ജസ്വലതയോടെ സിനിമയില്‍ സേതുരാമയ്യര്‍ ആയി പകര്‍ന്നാടുന്ന…(ആ കരുതലും നന്മയും കൂടെ വര്‍ക്ക് ചെയ്തവര്‍ ഒരു തവണയെങ്കിലും അറിഞ്ഞിട്ടുണ്ടാവും)മമ്മുക്കയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി….സ്വര്‍ഗ്ഗചിത്ര അപ്പച്ചന്‍ സാറിനോടും പറഞ്ഞറിയിക്കാന്‍ പറ്റാത്തത്ര കടപ്പാട് ..എല്ലാത്തിലുമുപരി ഈ സിനിമ കണ്ടു വന്‍ വിജയമാക്കിയ പ്രിയ പ്രേക്ഷകര്‍ക്ക് നന്ദി!…..
എല്ലാ നന്മകളും ആശംസിക്കുന്നു….
സ്‌നേഹത്തോടെ…
ജയകൃഷ്ണന്‍

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago