Categories: Malayalam

ഇത് മോഹനവല്ലി ഒറിജിനൽ !! ഭാര്യയുടെയും തന്റെയും പഴയ ചിത്രം പങ്കുവെച്ച് തട്ടീം മുട്ടീം താരം ജയകുമാർ

മലയാളി പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് തട്ടീം മുട്ടീം. അർജ്ജുനന്റേയും മോഹനവല്ലിയുടെയും കഥ പറയുന്ന ഈ പരമ്പരയിൽ ഇരുവരുടെയും മക്കളായി എത്തുന്നത് മീനാക്ഷിയും കണ്ണനും ആണ്. ഈ പരിപാടിയിലെ താരങ്ങളെല്ലാം മലയാളികൾ ഇതിനോടകം നെഞ്ചിലേറ്റി കഴിഞ്ഞു. ടെലിവിഷൻ പരമ്പരകൾക്ക് പുറമേ ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും തന്റെ അഭിനയ മികവ് തെളിയിച്ച ജയകുമാർ എന്ന നടനാണ് അർജുനന്റെ വേഷം കൈകാര്യം ചെയ്യുന്നത്. അഭിനയത്തിന് പുറമെ കാർട്ടുണിസ്റ്റായും ജയകുമാർ ശോഭിച്ചിട്ടുണ്ട്. കാർട്ടൂണിസ്റ്റ് യേശുദാസൻ ഇറക്കിയിരുന്ന അസാധു,ജനയുഗം തുടങ്ങിയ മാസികകളിൽ ധാരാളം കാർട്ടൂണുകൾ ജയകുമാർ വരച്ചിട്ടുണ്ട്.


അധ്യാപകനായ ജീവിതമാരംഭിച്ച പിന്നീട് സർവ്വേ ഡിപ്പാർട്ട്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ ആയി വിരമിച്ച അദ്ദേഹം അതിനുശേഷമാണ് അഭിനയത്തിലേക്ക് കടക്കുന്നത്. ഇപ്പോൾ ഇൻസ്റ്റഗ്രാം പേജിലൂടെ അദ്ദേഹം തന്റെ ശരിക്കുമുള്ള മോഹന വല്ലിയുടെ ചിത്രം ആരാധകർക്കായി പങ്കുവയ്ക്കുകയാണ്. ഒരു ചലഞ്ചുമല്ല എന്ന അടിക്കുറിപ്പോടെ തന്റെ യുവത്വം തുളുമ്പുന്ന ചിത്രം അർജുനൻ പങ്കുവയ്ക്കുന്നു. ഫുൾസ്ലീവ് ഷർട്ടും ഹിപ്പി മുടിയും ആയിട്ടുള്ള താരത്തിന്റെ ചിത്രം ഇതിനോടകം ആരാധകർ ഏറ്റെടുത്തു. ജയറാം നായകനായ ഞങ്ങൾ സന്തുഷ്ടരാണ് എന്ന ചിത്രത്തിലൂടെയാണ് അർജുനൻ സിനിമാലോകത്തേക്ക് കടക്കുന്നത്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

10 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago