സിനിമാപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജയറാം നായകനായി എത്തുന്ന അബ്രഹാം ഓസ് ലർ. ചിത്രത്തിന്റെ ട്രയിലർ കഴിഞ്ഞദിവസം റിലീസ് ചെയ്തിരുന്നു. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് അണി നിരക്കുന്നത്. നടൻ മമ്മൂട്ടിയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇതു സംബന്ധിച്ച് സ്ഥിരീകരണങ്ങൾ ഒന്നും വന്നിട്ടില്ല.
കഴിഞ്ഞദിവസം ജയറാമിനോട് ഓസ് ലെറിൽ മമ്മൂട്ടി എത്തുന്നുണ്ടോ എന്ന് ചോദിച്ചെങ്കിലും തനിക്ക് ഇതിനെക്കുറിച്ച് ധാരണയില്ലെന്ന മറുപടിയാണ് അദ്ദേഹം നൽകിയത്. ഇത് സംബന്ധിച്ച് ചോദ്യം ഉന്നയിച്ച മാധ്യമപ്രവർത്തകരോട് ഓസ് ലറിന്റെ സെറ്റിൽ താൻ 54 ദിവസം ഉണ്ടായിരുന്നെന്നും അന്നൊന്നും മമ്മൂക്കയെ കണ്ടിട്ടില്ലെന്നുമുള്ള മറുപടിയാണ് ജയറാം ചോദ്യങ്ങൾക്ക് മറുപടിയായി നൽകിയത്. ഇനി താനില്ലാത്തെ ദിവസം മമ്മൂട്ടി എത്തിയോ എന്നറിയില്ലെന്നും ജയറാം പറഞ്ഞു.
അതേസമയം, കഴിഞ്ഞദിവസം റിലീസ് ചെയ്ത ഓസ് ലറിന്റെ ട്രയിലറിൽ ശബ്ദം കൊണ്ട് മമ്മൂട്ടി സാന്നിധ്യം അറിയിച്ചിരുന്നു. ട്രയിലറിന്റെ അവസാനഭാഗത്ത് ആയിരുന്നു മമ്മൂട്ടിയുടെ ശബ്ദം എത്തിയത്. ‘ഒരു ഡെവിൾസ് ആൾട്ടർനേറ്റീവ്’ എന്ന ഡയലോഗ് പറയുന്നത് മമ്മൂട്ടിയാണ്. ട്രയിലർ ഇറങ്ങി മിനിറ്റുകൾക്കുള്ളിൽ തന്നെ ഇത് ആരാധകർ കണ്ടെത്തുകയും ചെയ്തിരുന്നു. ജനുവരി 11ന് ചിത്രം തിയറ്ററിൽ എത്തും. ദിലീഷ് പോത്തൻ, അർജുൻ അശോകൻ, അനശ്വര രാജൻ, ജഗദീഷ്, സായ് കുമാർ തുടങ്ങി ഒരു വലിയ താരനിര തന്നെയുണ്ട് ചിത്രത്തിൽ. ഇര്‍ഷാദ് എം ഹസനും മിഥുന്‍ മാനുവല്‍ തോമസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നന്‍പകല്‍ നേരത്ത് മയക്കമുള്‍പ്പെടെയുള്ള ചിത്രങ്ങളുടെ ക്യാമറ കൈകാര്യം ചെയ്ത തേനി ഈശ്വര്‍ ആണ്. സംഗീതം മിഥുന്‍ മുകുന്ദന്‍, എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, പ്രൊഡക്ഷന്‍ ഡിസൈന്‍ ഗോകുല്‍ ദാസ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…