’54 ദിവസം ഞാൻ സെറ്റിൽ ഉണ്ടായിരുന്നു, ഒരിക്കൽ പോലും മമ്മൂക്കയെ കണ്ടിട്ടില്ല’; ഓസ് ലറിൽ മമ്മൂട്ടിയുണ്ടോ എന്നറിയില്ലെന്ന് ജയറാം

സിനിമാപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജയറാം നായകനായി എത്തുന്ന അബ്രഹാം ഓസ് ലർ. ചിത്രത്തിന്റെ ട്രയിലർ കഴിഞ്ഞദിവസം റിലീസ് ചെയ്തിരുന്നു. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് അണി നിരക്കുന്നത്. നടൻ മമ്മൂട്ടിയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇതു സംബന്ധിച്ച് സ്ഥിരീകരണങ്ങൾ ഒന്നും വന്നിട്ടില്ല.

കഴിഞ്ഞദിവസം ജയറാമിനോട് ഓസ് ലെറിൽ മമ്മൂട്ടി എത്തുന്നുണ്ടോ എന്ന് ചോദിച്ചെങ്കിലും തനിക്ക് ഇതിനെക്കുറിച്ച് ധാരണയില്ലെന്ന മറുപടിയാണ് അദ്ദേഹം നൽകിയത്. ഇത് സംബന്ധിച്ച് ചോദ്യം ഉന്നയിച്ച മാധ്യമപ്രവർത്തകരോട് ഓസ് ലറിന്റെ സെറ്റിൽ താൻ 54 ദിവസം ഉണ്ടായിരുന്നെന്നും അന്നൊന്നും മമ്മൂക്കയെ കണ്ടിട്ടില്ലെന്നുമുള്ള മറുപടിയാണ് ജയറാം ചോദ്യങ്ങൾക്ക് മറുപടിയായി നൽകിയത്. ഇനി താനില്ലാത്തെ ദിവസം മമ്മൂട്ടി എത്തിയോ എന്നറിയില്ലെന്നും ജയറാം പറഞ്ഞു.

അതേസമയം, കഴിഞ്ഞദിവസം റിലീസ് ചെയ്ത ഓസ് ലറിന്റെ ട്രയിലറിൽ ശബ്ദം കൊണ്ട് മമ്മൂട്ടി സാന്നിധ്യം അറിയിച്ചിരുന്നു. ട്രയിലറിന്റെ അവസാനഭാഗത്ത് ആയിരുന്നു മമ്മൂട്ടിയുടെ ശബ്ദം എത്തിയത്. ‘ഒരു ഡെവിൾസ് ആൾട്ടർനേറ്റീവ്’ എന്ന ഡയലോഗ് പറയുന്നത് മമ്മൂട്ടിയാണ്. ട്രയിലർ ഇറങ്ങി മിനിറ്റുകൾക്കുള്ളിൽ തന്നെ ഇത് ആരാധകർ കണ്ടെത്തുകയും ചെയ്തിരുന്നു. ജനുവരി 11ന് ചിത്രം തിയറ്ററിൽ എത്തും. ദിലീഷ് പോത്തൻ, അ‍ർജുൻ അശോകൻ, അനശ്വര രാജൻ, ജഗദീഷ്, സായ് കുമാർ തുടങ്ങി ഒരു വലിയ താരനിര തന്നെയുണ്ട് ചിത്രത്തിൽ. ഇര്‍ഷാദ് എം ഹസനും മിഥുന്‍ മാനുവല്‍ തോമസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാ​ഗ്രഹണം നന്‍പകല്‍ നേരത്ത് മയക്കമുള്‍പ്പെടെയുള്ള ചിത്രങ്ങളുടെ ക്യാമറ കൈകാര്യം ചെയ്ത തേനി ഈശ്വര്‍ ആണ്. സംഗീതം മിഥുന്‍ മുകുന്ദന്‍, എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, പ്രൊഡക്ഷന്‍ ഡിസൈന്‍ ഗോകുല്‍ ദാസ്.

Webdesk

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

1 week ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

4 weeks ago