കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ നിശ്ചലമായ ഒരു മേഖലയാണ് സിനിമ മേഖല. സിനിമയുടെ ഷൂട്ടിങ് എല്ലാം നിർത്തി വെച്ചതിനാൽ താരങ്ങളും അണിയറ പ്രവർത്തകരും ദിവസവേതന തൊഴിലാളികളും എല്ലാം ഇപ്പോൾ വീട്ടിൽ തന്നെയാണ്. സിനിമാ മേഖലയിലെ എല്ലാ സംഘടനകളും ചേര്‍ന്ന് കൂട്ടായ ചര്‍ച്ച നടത്തിയതിന് ശേഷം മാത്രമേ ചലച്ചിത്ര മേഖല പുനരാരംഭിക്കാനാകൂ എന്നും കൊവിഡ് വ്യാപനം സൃഷ്ടിച്ച സ്തംഭനാവസ്ഥ നേരിടാന്‍ മുന്‍നിര താരങ്ങള്‍ അമ്പത് ശതമാനമെങ്കിലും പ്രതിഫലം കുറയ്ക്കണമെന്നും താരങ്ങള്‍ക്ക് പുറമേ മുന്‍നിര ടെക്‌നീഷ്യന്‍സും പ്രതിഫലത്തില്‍ ഭീമമായ കുറവ് വരുത്തണമെന്നും നിര്‍മ്മാതാവും ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹിയുമായ ജി. സുരേഷ് കുമാർ പറഞ്ഞിരുന്നു.
തിയേറ്ററുകൾ തുറന്നിട്ടില്ല എങ്കിലും ഷൂട്ടിങ് ചെറിയതോതിൽ ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. സിനിമാ നടന്മാർക്കും നടിമാർക്കും ഇത് തൊഴിലില്ലായ്മ കാലമാണ്. എന്നും ഷൂട്ട് ഉണ്ടായിരുന്നവർ പോലും ഇപ്പോൾ വീട്ടിലാണ്. നാളെ ഇനി തിയേറ്ററുകൾ തുറന്നാൽ പോലും സിനിമ മേഖല വീണ്ടും പഴയ സ്ഥിതിയിലേക്ക് ആകുമോ എന്ന സംശയം ഇവരുടെ ഉള്ളിലുണ്ട്. നടനായ ജയറാം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് തരംഗം സൃഷ്ടിക്കുന്നത്. തന്റെ ഒരു ചിത്രം പങ്കു വച്ചു കൊണ്ടാണ് ജയറാം കുറിപ്പ് ഇടുന്നത്.” 8 മാസത്തെ ക്വാറൻറ്റൈനും 7 മാസത്തെ തൊഴിലില്ലായ്‌മയും, ” എന്നാണ് ജയറാം കുറിച്ചത്. ലോക്ക് ആയതോടെ ചെന്നൈയിലെ വീട്ടിൽ തന്നെയാണ് അദ്ദേഹം ഉള്ളത്. അവിടെ പച്ചക്കറി തോട്ടം ഒരുക്കിയും അല്ലാത്ത സമയം വർക്കൗട്ട് ചെയ്തുമാണ് അദ്ദേഹം ചിലവഴിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…