ഒരിടവേളയ്ക്ക് ശേഷം ജയറാം-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് മകള്‍. മീരാ ജാസ്മിനാണ് ചിത്രത്തില്‍ നായിക. പതിവ് പോലെ വൈകിയാണ് ചിത്രത്തിനും സത്യന്‍ അന്തിക്കാട് പേര് കണ്ടെത്തിയത്. ചിത്രത്തിന് ‘മകള്‍’ എന്ന പേര് വന്നതിനെ കുറിച്ച് ജയറാം പറയുന്നതാണ് ശ്രദ്ധേയമായിരിക്കുന്നത്. പ്രഭാസ് നായകനാകുന്ന ‘രാധേ ശ്യാം’ എന്ന സിനിമയുടെ പ്രമോഷനിടെയാണ് ജയറാം ഇക്കാര്യം പറഞ്ഞത്.
ചിത്രത്തിന്റെ അവസാന ദിവസം പേരിടുന്നതുമായി ബന്ധപ്പെട്ട് സത്യന്‍ അന്തിക്കാടുമായി സംസാരിച്ചിരുന്നുവെന്ന് ജയറാം പറയുന്നു. അന്നും പേര് ഒന്നുമായിരുന്നില്ല. ഇതിനിടെയാണ് ഷൂട്ടിംഗ് കാണുന്നതിനായി തന്റെ മകള്‍ മാളവിക അവിടേയ്ക്ക് വരുന്നത്. കുറേ കുടുംബങ്ങളും ഷൂട്ടിംഗ് കാണാന്‍ എത്തിയിരുന്നു. അവരില്‍ ചിലര്‍ ആരാ കൂടെ എന്ന് ചോദിച്ചു. മകളാണെന്ന് താന്‍ മറുപടി പറഞ്ഞു. സത്യന്‍ അന്തിക്കാട് അത് കേട്ടു. എന്നിട്ട് തന്റെ അടുത്തു വന്ന് നമ്മുടെ സിനിമയുടെ പേര്‍ ‘മകള്‍’ എന്നാണെന്ന് പറഞ്ഞു. ഒരച്ഛന്‍ തന്റെ മകളെ ആളുകളുടെ മുന്നില്‍ അഭിമാനത്തോടെ പരിചയപ്പെടുത്തുന്നതുകണ്ടാണ് അദ്ദേഹം ആ പേരിട്ടത്. അങ്ങനെയാണ് ‘മകള്‍’ ഉണ്ടായതെന്നും ജയറാം പറഞ്ഞു.
പതിനൊന്ന് വര്‍ഷത്തിന് ശേഷമാണ് ജയറാമും സത്യന്‍ അന്തിക്കാടും ഒരു ചിത്രത്തില്‍ ഒന്നിക്കുന്നത്. 2010 ല്‍ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന ചിത്രത്തിലാണ് ഇരുവരും അവസാനം ഒന്നിച്ചത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…