നടന്‍ ജയസൂര്യയുടെ പുതിയ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. തന്റെ ഐഫോണുമായി കണ്ണാടിക്ക് മുന്നില്‍ നില്‍ക്കുന്ന ചിത്രമാണ് ജയസൂര്യ പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ ഒറ്റനോട്ടത്തില്‍ കുഞ്ചാക്കോ ബോബനെ പോലെ തോന്നുന്ന ചിത്രമാണെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. നിരവധി പേരാണ് കുഞ്ചാക്കോ ബോബനെ പോലെയുണ്ടെന്ന് പോസ്റ്റിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്. അതേസമയം ഐഫോണ്‍ പിടിച്ച് നില്‍ക്കുന്നത് കൊണ്ട് സ്വര്‍ണ്ണക്കടത്ത് കേസിന്റെ കാര്യത്തില്‍ ജയസൂര്യ സിപിഐഎം മുന്‍ സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനെ കളിയാക്കുകയാണോ എന്നാണ് ചിലരുടെ ചോദ്യം.
സ്വര്‍ണ്ണക്കടത്ത് കേസില്‍ കൊടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്ക് കസ്റ്റംസ് നോട്ടീസ് അയച്ചിരുന്നു. യൂണിടാക്ക് എംഡി സന്തോഷ് ഈപ്പന്‍ സ്വപ്ന സുരേഷിന് നല്‍കാനായി വാങ്ങിയ അഞ്ച് ഐ ഫോണുകളില്‍ ഒന്ന് വിനോദിനി ഉപയോഗിച്ചിരുന്നു എന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് നടപടി. 1.13 ലക്ഷം രൂപ വിലവരുന്ന ഐ ഫോണ്‍ വിനോദിനി ഉപയോഗിച്ചതായാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. സന്തോഷ് ഈപ്പന്‍ വാങ്ങിയതില്‍ ഏറ്റവും വില കൂടിയ ഫോണാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനെ തുടര്‍ന്നാണ് ഐഫോണ്‍ പിടിച്ച് നില്‍ക്കുന്ന ജയസൂര്യയുടെ ഫോട്ടോ ചര്‍ച്ചാ വിഷയമായത്. സംഭവത്തെ തുടര്‍ന്ന് മനപ്പൂര്‍വ്വം ജയസൂര്യ ഐഫോണിന്റെ ഫോട്ടോ പങ്കുവെച്ചതാണെന്നാണ് പ്രേക്ഷകരില്‍ ഒരു വിഭാഗം വാദിക്കുന്നത്.
‘ഐഫോണില്‍ ഐഫോണിന്റെ ഫോട്ടോ എടുത്തു ഞങ്ങളെ സെക്രട്ടറിയെ കളിയാക്കുകയാണോ മിസ്റ്റര്‍ , ഇന്നോവ വിടേണ്ടി വരുമോ’, ‘ഐഫോണ്‍ കൊണ്ട് പാര്‍ട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചാല്‍ സഖാക്കള്‍ കയ്യും കെട്ടി നോക്കി ഇരിക്കില്ല കുഞ്ചാക്കോ ബോബാ…കിറ്റ് വാങ്ങി തിന്നിട്ടും ഇങ്ങനെ ചെയ്യാന്‍ നാണമില്ലേ തനിക്ക്.’, ‘കിറ്റും വാങ്ങി തിന്നിട്ട് ഇന്നത്തെ ദിവസം ഐ ഫോണ്‍ പിടിച്ചു നില്‍ക്കുന്ന ഫോട്ടോ ഇടാന്‍ നിങ്ങള്‍ക്ക് എങ്ങനെ മനസ്സു വന്നു’, ‘കൊടിയേരിയുടെ കുടുംബത്തെ ട്രോളിയതാണോ ? ?? നിങ്ങള്‍ക്ക് കിറ്റ് കിട്ടിയില്ലേ ??’, ‘ഈ ഐഫോണ്‍ ഒക്കെ ഇങ്ങനെ പ്രദര്‍ശിപ്പിക്കുന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ സുരക്ഷിതമല്ല’, ‘കസ്റ്റംസ് തിരയുന്ന ഐഫോണ്‍ ആണോ’ എന്നീ രീതിയിലുള്ള കമന്റുകളാണ് സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഫോട്ടോക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്.
ജയസൂര്യ ഇപ്പോള്‍ പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന മേരി ആവാസ് സുനോ എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. മഞ്ജു വാര്യരും ജയസൂര്യയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തില്‍ ഒരു റേഡിയോ ജോക്കിയുടെ വേഷമാണ് ജയസൂര്യ ചെയ്യുന്നത്.യൂണിവേഴ്സല്‍ സിനിമയുടെ ബാനറില്‍ ബി.രാകേഷാണ് ചിത്രം നിര്‍മിക്കുന്നത്. ലോക റേഡിയോ ദിനമായതിനാലാണ് ഇന്ന് ചിത്രത്തിന്റെ പേര് പുറത്തുവിട്ടത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…