Categories: Celebrities

ഒഴിവായത് ഭയപ്പെടുത്തുന്ന ദുരന്തം, വെള്ളം സിനിമയുടെ ഷൂട്ടിങ്ങിനിടെ നടന്ന അപകടത്തിൽ നിന്നും ജയസൂര്യ അത്ഭുതകരമായി രക്ഷപെട്ടു

ജയസൂര്യ നായകനാകുന്ന പുത്തൻ ചിത്രം വെള്ളത്തിന്റെ ഷൂട്ടിംഗ് സമയത്ത് ഒഴിവായത് ഭയപ്പെടുത്തുന്ന ദുരന്തം, ചിത്രത്തിൽ പവർ ടില്ലർ ഓടിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടയാണ് അപകടം സംഭവിച്ചത്. ചിത്രീകരണത്തിനിടെ വണ്ടി നിയന്ത്രണം വിട്ട് മുന്നോട്ട് പോകുകയായിരുന്നു. അണിയറ പ്രവർത്തകർ കറക്ട് സമയത്ത് ഇടപെട്ടത് കൊണ്ട് വലിയൊരു അപകടമാണ് ഒഴിഞ്ഞ് പോയത്.  ഡ്യൂപ്പില്ലാതെ റിസ്ക് ഏറ്റെടുത്തതാണ് ജയസൂര്യ അതിസാഹസികമായ ആ സീൻ അഭിനയിച്ചത്.

ആ ഷോട്ട് തന്നാൽ കഴിയും വിധം നന്നാക്കാൻ താരം എടുത്ത ആത്മധൈര്യം എല്ലാവരെയും ഞെട്ടിച്ച് കളഞ്ഞു എന്നാണ് അണിയറ പ്രവര്ത്തകര് വ്യക്തമാക്കുന്നത്. ജയസൂര്യയെ കേന്ദ്ര കഥാപാത്രമാക്കി പ്രജേഷ് സെൻ സംവിധാനം ചെയ്ത ‘ക്യാപ്റ്റന്‍റെ’ വമ്പൻ ഹിറ്റിന് ശേഷം ഈ ടീം വീണ്ടും ഒരുമിക്കുന്ന ചിത്രമാണ് വെള്ളം. ഫ്രണ്ട്ലി പ്രാെഡക്ഷന്‍സിൻ്റെ ബാനറില്‍ മനു പി നായര്‍, ജോണ്‍ കുടിയാന്‍ മല എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

സംയുക്ത മേനോനാണ് ഈ ചിത്രത്തിലെ നായിക. ദിലീഷ് പോത്തന്‍, സിദ്ദിഖ്, ഇടവേള ബാബു, ജാഫര്‍ ഇടുക്കി, സന്തോഷ് കീഴാറ്റൂര്‍, നിര്‍മ്മല്‍ പാലാഴി, വിജിലേഷ്, സ്നേഹ പാലേരി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. റോബി വര്‍ഗ്ഗീസ് രാജാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ബിജിബാലാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം ഒരുക്കുന്നത്. നിധീഷ് നടേരി, ഹരിനാരായണൻ എന്നിവര്‍ ചേര്‍ന്നാണ് ഗാനത്തിന് വരികൾ ഒരുക്കുന്നത്. ബിജിത്ത് ബാലയാണ് ചിത്രസംയോജനം.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago