‘അന്ന് രാത്രി ഞാന്‍ രാജുവിന് വേണ്ടി മിമിക്രി ചെയ്തു; കുറേനേരം കഴിഞ്ഞാണ് കിടന്ന് ഉറങ്ങിയത്’ – പൃഥ്വിരാജിനെക്കുറിച്ചുള്ള ഓർമകൾ പങ്കുവെച്ച് ജയസൂര്യ

മലയാളസിനിമയിലേക്ക് ഏകദേശം ഒരേ കാലഘട്ടത്തിൽ എത്തിയ അഭിനേതാക്കളാണ് പൃഥ്വിരാജും ജയസൂര്യയും. ഇരുവരും തങ്ങളുടെ കഴിവിലൂടെ സിനിമാലോകത്ത് തങ്ങളുടേതായ ഇടം സൃഷ്ടിച്ചെടുത്തവർ. പൃഥ്വിരാജുമായുള്ള സൗഹൃദത്തിന്റെ കഥ പറയുകയാണ് ജയസൂര്യ. കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രൊഫഷണൽ ജീവിതത്തിന് അപ്പുറമുള്ള ആ സൗഹൃദത്തെക്കുറിച്ച് ജയസൂര്യ മനസു തുറന്നത്.

ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് പൃഥ്വിരാജിനെ കണ്ട കഥയാണ് ജയസൂര്യ പങ്കുവെച്ചത്. ‘അന്ന് ഞാനും ഇന്ദ്രനും ഒരു റൂമിലാണ്. ഇന്നെന്റെ ബ്രദര്‍ വരുമെന്ന് അവന്‍ പറഞ്ഞു. രാത്രി ഒരു മണിക്കോ രണ്ട് മണിക്കോ മറ്റോ ആണ് ഞാന്‍ രാജുവിനെ ആദ്യമായി കാണുന്നത്. ഡോര്‍ തുറന്ന് ഒരുത്തന്‍ ഇങ്ങനെ വന്ന് നില്‍ക്കുകയാണ്. ഇവരൊക്കെ നല്ല കുടുംബത്തിലുള്ള പിള്ളേരല്ലേ. ബെഡില്‍ കിടന്നോ ഞാന്‍ നിലത്ത് കിടന്നോളാമെന്ന് പറഞ്ഞു. അന്ന് രാത്രി ഞാന്‍ രാജുവിന് കാണാന്‍ വേണ്ടി മിമിക്രി ചെയ്തു. അങ്ങനെ അവന്‍ വന്നിട്ട് കുറെ നേരം കഴിഞ്ഞിട്ടാണ് കിടന്ന് ഉറങ്ങിയത്. അന്ന് തൊട്ട് തുടങ്ങിയ സൗഹൃദമാണ്. ഇന്നും അത് മെയിന്റെയിൻ ചെയ്യുന്നുണ്ട്.’

ഇപ്പോള്‍ എല്ലാവര്‍ക്കും തിരക്കാണെന്നും ജയസൂര്യ പറഞ്ഞു. ഇടക്കുള്ള വിളികളും കാര്യങ്ങളുമേയുള്ളൂ. ഇടക്ക് രാജുവിന്റെ വീട്ടില്‍ കൂടും അല്ലെങ്കില്‍ അവന്‍ വീട്ടില്‍ വരും. ഇടയ്ക്ക് ഇന്ദ്രന്റെ വീട്ടില്‍ പോവും. അങ്ങനെയുള്ള സൗഹൃദം ഇപ്പോഴും ഉണ്ട്. രാജുവിന്റെ ഹ്യൂമറൊന്നും പുറത്തുള്ള ആരും കണ്ടിട്ടില്ല. ഭയങ്കരമായിട്ട് തമാശ പറയുന്ന ഒരുത്തനാണ് അവന്‍. ഇന്ദ്രനും നരേയ്‌നും അങ്ങനെയാണെന്നും ജയസൂര്യ പറഞ്ഞു.

Webdesk

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

7 days ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

4 weeks ago