Categories: MalayalamNews

എന്നെ എനിക്ക് കാണിച്ചു തന്ന നിനക്ക്..! ‘കണ്ണീരോടെ’ പ്രിയതമക്ക് വിവാഹവാർഷിക ആശംസയേകി ജയസൂര്യ..!

ഒരു മിമിക്രി ആർട്ടിസ്റ്റായി കരിയർ തുടങ്ങി പിന്നീട് അവതാരകനായും അഭിനേതാവായും തീർന്ന് ഇന്ന് മലയാള സിനിമ ലോകത്ത് തന്റേതായ ഒരു സ്ഥാനം പടുത്തുയർത്തിയ താരമാണ് ജയസൂര്യ. പത്രം എന്ന ചിത്രത്തിലൂടെയാണ് ജയസൂര്യ അഭിനയരംഗത്തേക്ക് കടന്ന് വന്നത്. ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ എന്ന ചിത്രമാണ് താരത്തിന് ബ്രേക്ക് കൊടുത്തത്. കോവിഡ് പ്രതിസന്ധിക്ക് ശേഷം തീയറ്ററുകളിലെത്തിയ ആദ്യചിത്രവും ജയസൂര്യയുടെ വെള്ളമാണ്. ജി പ്രജേഷ് സെൻ സംവിധാനം നിർവഹിച്ച ചിത്രം മികച്ച അഭിപ്രായങ്ങൾ നേടി പ്രദർശനം തുടരുകയാണ്.

അതിനിടയിൽ തന്റെ പ്രിയതമക്ക് രസകരമായ രീതിയിൽ വിവാഹവാർഷിക ആശംസകൾ നേർന്നിരിക്കുകയാണ് താരം. എന്നെ എനിക്ക് കാണിച്ചു തന്ന നിനക്ക് ഹാപ്പി വെഡിങ്ങ് ആനിവേഴ്സറി എന്ന് കുറിച്ച താരം ഭാര്യ സരിതക്കൊപ്പമുള്ള രണ്ടു ഫോട്ടോസും പങ്ക് വെച്ചിട്ടുണ്ട്. ചിരിച്ചു കൊണ്ടും ‘കരഞ്ഞു’ കൊണ്ടുമുള്ള ചിത്രങ്ങളാണ് താരം പങ്ക് വെച്ചത്. ദീർഘനാളത്തെ പ്രണയത്തിന് ശേഷമാണ് 2004 ജനുവരി 25ന് ജയസൂര്യ സരിതയെ തന്റെ ജീവിതത്തിലേക്ക് കൈ പിടിച്ചു കയറ്റിയത്. അദ്വൈത്, വേദ എന്നിങ്ങനെ രണ്ടു മക്കളും ഇരുവർക്കുമുണ്ട്.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago