മലയാള സിനിമയ്ക്ക് ആദ്യമായി 50 കോടി ക്ലബിൽ ഇടം മേടിച്ച് കൊടുത്ത ചിത്രമാണ് ദൃശ്യം.പിന്നീട് നിരവധി ചിത്രങ്ങൾ 50 കോടി ക്ലബിലും അതിന്റെ ബാക്കി പത്രമായി നിരവധി ചിത്രങ്ങൾ 100 കോടി ക്ലബിലും ഇടം നേടി.എന്നാൽ ഇവയിൽ പലതും വലുതാക്കി കളക്ഷൻ ആണ് വെളിപ്പെടുത്തുകയാണ് ദൃശ്യത്തിന്റെ സംവിധായകൻ ജീത്തു ജോസഫ് ഇപ്പോൾ.ബോളിവുഡിൽ ഇങ്ങനെ കളക്ഷൻ വലുതാക്കി കാണിക്കുന്ന ഒരു പ്രവണത ഉണ്ട്.ഇപ്പോൾ അത് മലയാളത്തിലും എത്തിയിരിക്കുന്നു,ജീത്തു പറയുന്നു.
‘ഇല്ലാത്തത് പലപ്പോഴും ഇവിടെ പ്രൊജക്ട് ചെയ്ത് കാണിക്കപ്പെടുന്നു. മലയാളത്തിലും അത് സംഭവിക്കുന്നുണ്ട്. അത് ബോളിവുഡില്‍ നിന്നു വന്നതാണ്. നാളെ ഇതൊരു മത്സരമായി മറുമോ എന്നാണ് ഞാന്‍ ഭയപ്പെടുന്നത്. കോടികള്‍ക്ക് വേണ്ടിയുള്ള മത്സരം. സിനിമ ചെയ്യുന്നത് തന്നെ 100 കോടി നേടാനാണ് എന്നൊരു ശൈലിയിലേക്ക് വരും കാലം മാറരുത് എന്നാണ് ആഗ്രഹിക്കുന്നത്. ബോളിവുഡിലും ഈ ഒരു മത്സരമുണ്ട്. ഒരാള്‍ 100 കോടി നേടിയാല്‍ മറ്റൊരാള്‍ക്ക് 110 കോടിയെങ്കിലും നേടണമെന്നൊരു മത്സരം. അതിനകത്ത് എല്ലാമൊന്നും കറക്ട് അല്ലാ എന്നുള്ളത് ഒരുമാതിരി കോമണ്‍സെന്‍സുള്ള എല്ലാവര്‍ക്കും മനസിലാകും. അവര്‍ക്ക്ത് മനസിലാകുന്നുണ്ടെന്ന് കരുതി തന്നെ അവരത് വീണ്ടും ചെയ്യുന്നു.’ മനോരമയുടെ നേരെ ചൊവ്വേയില്‍ ജീത്തു പറഞ്ഞു.
ഇതിനിടെ മോഹൻലാലിനെ നായകനാക്കി റാം എന്ന ചിത്രമൊരുക്കാൻ തുടങ്ങുകയാണ് ജീത്തു ഇപ്പോൾ. തൃഷയാണ് ഈ ചിത്രത്തിലെ നായിക.നിവിൻ പോളി നായകനായ ഹേയ് ജൂഡിലൂടെ മലയാളത്തിൽ തൃഷ അരങ്ങേറ്റം കുറിച്ചിരുന്നു.മോഹൻലാലും തൃഷയും ഒന്നിക്കുവാനായി കാത്തിരിക്കുകയാണ് ആരാധകർ.മലയാളി നായിക ദുർഗ കൃഷ്ണയും ഈ ചിത്രത്തിന്റെ ഭാഗമാകും.ആദിൽ ഹുസൈൻ ആണ് മറ്റൊരു താരം. ഈ ചിത്രം നിർമ്മിക്കുന്നത് അഭിഷേക് ഫിലിംസും പാഷൻ സ്റ്റുഡിയോസും ചേർന്നാണ്.ആശിർവാദ് സിനിമാസ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. മോഹൻലാലിന്റെ മകനായ പ്രണവ് മോഹൻലാലിന്റെ ആദ്യചിത്രമായ ആദി സംവിധാനംചെയ്തതും ജിത്തു ജോസഫ് തന്നെയായിരുന്നു. . ചിത്രം ജീത്തുവിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായി കണക്കാക്കപ്പെടുന്നു.കേരളത്തിൽ കൊച്ചിയോടൊപ്പം യു കെ,ഈജിപ്ത് എന്നിവിടങ്ങളിളും ചിത്രം ഷൂട്ട് ചെയ്യും എന്നാണ് ഇപ്പോൾ കിട്ടുന്ന റിപ്പോർട്ട്.ഏകദേശം നൂറ് ദിവസത്തോളം നീണ്ടു നിൽക്കുന്ന ഷൂട്ടും ചിത്രത്തിന് കാണുമെന്നാണ് പറയപ്പെടുന്നത്.അടുത്ത ഓണത്തിന് ചിത്രം തിയറ്ററുകളിൽ എത്തും.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…