ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന ലാലേട്ടൻ ചിത്രങ്ങളിൽ ഒന്നാണ് ദൃശ്യം 2. മലയാള സിനിമയുടെ ചരിത്രം തന്നെ തിരുത്തി കുറിച്ച സിനിമ ആയിരുന്നു ദൃശ്യം. മികച്ച സ്വീകരണമാണ് ചിത്രത്തിന് ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ബോക്സ് ഓഫീസിൽ വൻ വിജയം ആണ് ചിത്രം കാഴ്‌ച വെച്ചത്. ആദ്യമായി 50 കോടി ക്ലബിൽ കയറുന്ന മലയാള ചിത്രവും ദൃശ്യം ആണ്. ജീത്തു ജോസഫ് തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. ഇപ്പോൾ മോഹൻലാലിന്റെ ചിത്രത്തിനായുള്ള തയാറെടുപ്പുകൾ എന്തൊക്കെ ആയിരുന്നുവെന്ന് തുറന്നു പറയുകയാണ് ഇപ്പോൾ.
ലോക്ക്ഡൌൺ സമയത്ത് ലാലേട്ടന് കുറച്ച് വണ്ണം വെച്ചപ്പോൾ ഞാൻ കുറച്ച് പേടിച്ചിരുന്നു. ഈ കാര്യം ഞാൻ ആന്റണി പെരുമ്പാവൂരിനോട് പറഞ്ഞപ്പോൾ പേടിക്കേണ്ട കാര്യം ഒന്നും ഇല്ല എന്നാണ് ആന്റണി എന്നോട് പറഞ്ഞത്. ആന്റണി ഈ കാര്യം ലാലേട്ടനോട് പറഞ്ഞപ്പോൾ ജോർജ് കുട്ടിയായെ താൻ സെറ്റിൽ വരൂ എന്നാണ് അദ്ദേഹവും പറഞ്ഞ മറുപടി. അതിനായി അദ്ദേഹം ഇരുപത് ദിവസത്തോളം ആയുർവേദ ചികിത്സയ്ക്കായി ഒക്കെ പോയിരുന്നു. കഥാപാത്രമാകാൻ ലാലേട്ടൻ എടുത്ത എഫർട്ട് വളരെ വലുതായിരുന്നു. ഡയറ്റ് ഒക്കെ ചെയ്താണ് അദ്ദേഹം വണ്ണം കുറച്ചത്. ആ സമയത്ത് അദ്ദേഹം കഴിക്കുന്ന ഫുഡ് ഒക്കെ കണ്ടാൽ നമുക്ക് ശരിക്കും സങ്കടം വരുമായിരുന്നു.
ഒരു ദിവസം അദ്ദേഹം കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും ഒരു സ്പൂൺ എനിക്ക് തന്നു. സത്യം പറഞ്ഞാല്‍ വായില്‍ വെക്കാന്‍ കൊളളാത്ത സാധനം. അപ്പോ പുളളി അത്രയും എഫേര്‍ട്ട് ആ കഥാപാത്രത്തിനായി നടത്തി. ഒരുപക്ഷേ ദൃശ്യം ഫസ്റ്റിനേക്കാളും പഴയ ലാലേട്ടനെ കാണാന്‍ പറ്റുന്നത് ദൃശ്യം 2വിലായിരിക്കുമെന്നും സംവിധായകന്‍ പറഞ്ഞു. പഴയ ലാലേട്ടനെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ സിനിമ ഒരു ട്രീറ്റായിരിക്കും. ദൃശ്യം 2വില്‍ എല്ലാവരും മെലിഞ്ഞെന്ന് മിക്കവരും പറഞ്ഞപ്പോള്‍ അത് ടെന്‍ഷന്‍ കൊണ്ട് മെലിഞ്ഞതാകാം എന്നാണ് താന്‍ തമാശരൂപേണ മറുപടി നല്‍കിയതെന്നും അഭിമുഖത്തില്‍ ജീത്തു ജോസഫ് പറഞ്ഞു. ദൃശ്യം 2 വിന്‌റെ ടീസര്‍ പുതുവര്‍ഷമാദ്യം പുറത്തിറങ്ങുമെന്ന് മോഹന്‍ലാല്‍ ദിവസങ്ങള്‍ക്ക് മുന്‍പ് അറിയിച്ചിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…