ജിത്തു ജോസഫ് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന മോഹൻലാൽ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് റാം. ചിത്രത്തെ പറ്റിയുള്ള വിശേഷങ്ങൾ ഇപ്പോൾ പങ്കുവയ്ക്കുകയാണ് ജിത്തുജോസഫ്. നിരവധി അപൂർവ റെക്കോർഡുകൾ കീഴടക്കിയ ദൃശ്യം എന്ന ചിത്രത്തിനു ശേഷം മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് ഒരുക്കുന്ന ചിത്രം കൂടിയാണ് റാം. റാം ഒരു റിയലിസ്റ്റിക് മാസ്സ് ചിത്രമാണെന്ന് പറയുന്ന ജിത്തു ജോസഫ് ഇത് പുലിമുരുകൻ ലൂസിഫെർ പോലെയുള്ള ഒരു അതിമാനുഷ മാസ്സ് ചിത്രമല്ല എന്നും പറയുന്നുണ്ട്.
ദി ക്യൂ ചാനലിന് വേണ്ടി നടത്തിയ അഭിമുഖത്തിൽ ഒരു റിയലിസ്റ്റിക് ശൈലിയിൽ കഥ പറഞ്ഞുകൊണ്ട് പ്രേക്ഷകരെ രസിപ്പിച്ചു, ത്രില്ലടിപ്പിച്ചു മുന്നോട്ടു കൊണ്ട് പോകാനാണ് തന്റെ ശ്രമമെന്ന് ജീത്തു ജോസഫ് വിശദീകരിക്കുച്ചു. ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി എത്തുന്നത് തെന്നിന്ത്യൻ താരസുന്ദരി തൃഷയാണ്. ചിത്രം നിർമ്മിക്കുന്നത് അഭിഷേക് ഫിലിംസിന്റെ ബാനറിലാണ്. ഇന്ദ്രജിത് സുകുമാരൻ, ആദിൽ ഹുസൈൻ, കലാഭവൻ ഷാജോൺ, സിദ്ദിഖ്, സായി കുമാർ, ലിയോണ ലിഷോയ്, ദുർഗാ കൃഷ്ണ, ചന്ദുനാഥ്, ആനന്ദ് മഹാദേവൻ, സന്തോഷ് കീഴാറ്റൂർ എന്നിങ്ങനെ നിരവധി താരങ്ങൾ അണിനിരക്കുന്ന ചിത്രമാണ് റാം. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് വിഷ്ണു ശ്യാമാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…