Categories: Malayalam

മലയാളികൾക്ക് അഭിമാനിക്കാവുന്ന ഒരു ഉഗ്രൻ മലയാള ചിത്രമാണ് മാമാങ്കം; മാമാങ്കത്തിന് അഭിനന്ദനങ്ങളുമായി ജീത്തു ജോസഫ്

ആരാധകർ ഏറെ ആവേശത്തോടെ കാത്തിരുന്ന ഒരു ചിത്രമായിരുന്നു മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡചിത്രം മാമാങ്കം. ചിത്രം ഇപ്പോൾ കേരളത്തിലെ സകല റെക്കോര്‍ഡുകളും തകര്‍ത്ത് മുന്നേറുകയാണ്. ലോകവ്യാപകമായി 2000ന് മുകളില്‍ സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തിയ മാമാങ്കത്തെ ആരാധകർ സ്വീകരിച്ചത് വൻവരവേൽപ്പോടെയാണ്. ആദ്യ ദിനം തന്നെ 23 കോടിയ്ക്ക് മുകളിലാണ് മാമാങ്കം നേടിയെടുത്തത്. 45 രാജ്യങ്ങളില്‍ ഒന്നിച്ച് റിലീസ് ചെയ്ത മാമാങ്കത്തിന് കേരളത്തിന് പുറത്തും ഓസ്‌ട്രേലിയയിലും ഗള്‍ഫ് രാജ്യങ്ങളിലും വന്‍ വരവേല്‍പ്പായിരുന്നു ലഭിച്ചത്.ചിത്രത്തെ അഭിനന്ധിച്ച് സംവിധായകൻ ജീത്തു ജോസഫ് ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.

ജീത്തു ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:

മാമാങ്കം കണ്ടു… ചാവേറുകളുടെ ചരിത്രത്തോട് നീതി പുലർത്തി, മലയാളികൾക്ക് അഭിമാനിക്കാവുന്ന ഒരു ഉഗ്രൻ മലയാള ചിത്രം സമ്മാനിച്ച മമ്മൂക്കയ്ക്കും പത്മകുമാറിനും കാവ്യ ഫിലിം കമ്പനിക്കും അഭിനന്ദനങ്ങൾ… 🙂


55 കോടിയോളം മുതൽമുടക്കിൽ എം പദ്മകുമാർ ആണ് ചിത്രം സംവിധാനം ചെയ്തത്. കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പള്ളി ആണ് ചിത്രം നിർമ്മിക്കുന്നത്. ശങ്കർ രാമകൃഷ്ണൻ തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിൽ ഉണ്ണി മുകുന്ദൻ, മാസ്റ്റർ അച്യുതൻ, പ്രാചി ടെഹ്‌ലൻ എന്നിവരും നിർണ്ണായകമായ വേഷങ്ങളിൽ എത്തിയിട്ടുണ്ട്.

നൂറ്റാണ്ടുകൾക്ക് മുമ്പുള്ള മാമാങ്ക ചരിത്രം ആണ് ഈ ചിത്രം നമുക്ക് മുൻപിൽ അവതരിപ്പിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലായാണ് ചിത്രം റിലീസിനെതിയത്. മാമാങ്കത്തിന് പോകുന്ന ചാവേറുകളുടെ കഥ പറയുന്ന ഈ ചിത്രത്തിൽ ഒരു ചാവേർ ആയി മമ്മൂട്ടി എത്തുമ്പോൾ കളരി പയറ്റും അതുമായി ബന്ധപ്പെട്ട ആയോധന മുറകളുമാണ് ഇതിലെ ആക്ഷൻ രംഗങ്ങളിലും യുദ്ധ രംഗങ്ങളിലും ഉപയോഗിച്ചിരിക്കുന്നത്. ഉണ്ണിമുകുന്ദൻ, അനുസിതാര, പ്രാചി ടെഹ്‌ലൻ, സുദേവ് നായർ തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

കേരളത്തിൽ അറിയപ്പെടുന്ന ചരിത്രകാലത്തിനും മുൻപു മുതൽ പന്ത്രണ്ടു വർഷത്തിലൊരിക്കൽ നടന്നിരുന്ന ബൃഹത്തായ നദീതീര ഉത്സവമായിരുന്നു മാമാങ്കം. ഭാരതപ്പുഴയുടെ തീരത്ത് ഇന്നത്തെ മലപ്പുറം ജില്ലയിലെ തിരൂരിന് ഏഴു കിലോമീറ്റർ തെക്കുമാറിയുള്ള തിരുനാവായ എന്ന സ്ഥലത്തായിരുന്നു മാമാങ്കം അരങ്ങേറിയിരുന്നത്‌. മാഘമാസത്തിലെ മകം നാളിലെ ഉത്സവമാണ് മാമാങ്കം ആയത്. മാമാങ്കത്തിന്റെ രക്ഷാധികാരിയാവുക എന്നത് ആഭിജാത്യം നൽകിയിരുന്ന ഒരു പദവിയായിരുന്നു. അതിനായി വള്ളുവക്കോനാതിരിയും സാമൂതിരിയും തമ്മിൽ നടന്ന വഴക്കും യുദ്ധങ്ങളും ചരിത്രപ്രസിദ്ധമാണ്‌. മാമാങ്കത്തിന് ഇതുമൂലം കൈവന്ന രാഷ്ട്രീയപ്രാധാന്യത്തെ തുടർന്ന് കാലാന്തരേണ മാമാങ്കവേദിയിൽ ചാവേറുകളായി പോരാടാനെത്തിയിരുന്ന വള്ളുവനാടൻ സേനാനികളുടെ പോരാട്ടം മാമാങ്കത്തിലെ പ്രധാന ഇനമായിത്തീർന്നു. ഈ ഒരു ചരിത്രമാണ് മാമാങ്കത്തിലൂടെ പ്രേക്ഷകരുടെ മുൻപിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.

ഒന്നുകിൽ കൊല്ലുക, അല്ലെങ്കിൽ ചാവുക എന്ന മനസ്സോടെ സാമൂതിരിക്കു എതിരെ പട നയിച്ച ചാവേറുകളുടെ കഥയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. മമ്മൂട്ടി അവതരിപ്പിക്കുന്ന വലിയമ്മാമ എന്ന യോദ്ധാവ്, ഉണ്ണി മുകുന്ദന്റെ ചന്ദ്രോത് പണിക്കർ, മാസ്റ്റർ അച്യുതന്റെ ചന്തുണ്ണി എന്നീ കഥാപാത്രങ്ങൾക്ക് ചുറ്റുമാണ് ഈ ചിത്രം വികസിക്കുന്നത്. പ്രകടനം വെച്ച് നോക്കുമ്പോൾ മൂന്നു പേരും ഒരേ പോലെ കളം നിറഞ്ഞാടുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. സിദ്ദിഖിന്റെ തലചേകവരുടെ കഥാപാത്രവും മികച്ചു നിൽക്കുന്നുണ്ട്

കാഴ്ചയിലും പ്രേക്ഷകർക്ക് മനോഹരമായ വിരുന്ന് തന്നെയാണ് മാമാങ്കം. സാങ്കേതിക തികവ് കൊണ്ടും അവതരണ മികവ് കൊണ്ടും പ്രേക്ഷകനെ വിസ്മയിപ്പിക്കുന്ന മാമാങ്കം മലയാള സിനിമയുടെ മുന്നോട്ടുള്ള വളർച്ചയിൽ നിർണ്ണായകമാവും എന്നുറപ്പാണ്. നായികാ കഥാപാത്രത്തെ അവതരിപ്പിച്ച പ്രാചി ടെഹ്‌ലനും അനു സിത്താരയും മികച്ച പ്രകടനത്തിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയെടുത്തു എന്ന് സംശയമില്ലാതെ പറയാം . മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സുദേവ് നായർ, ജയൻ ചേർത്തല, സിദ്ദിഖ്, ഇനിയ, കനിഹ, കവിയൂർ പൊന്നമ്മ, സുരേഷ് കൃഷ്ണ, ഇടവേള ബാബു, മണികണ്ഠൻ ആചാരി, മണിക്കുട്ടൻ, സുനിൽ സുഗത, മേഘനാദൻ , തരുൺ അറോറ, വത്സല മേനോൻ, എന്നിവരും തങ്ങളുടെ ഭാഗങ്ങൾ മനോഹരമാക്കിയിട്ടുണ്ട്. എം ജയചന്ദ്രൻ ഒരുക്കിയ ഗാനങ്ങളും മികച്ചു നിൽക്കുന്നുണ്ട്. സഞ്ചിത് ബൽഹാരയും അങ്കിത് ബൽഹാരയും തങ്ങളുടെ പശ്ചാത്തല സംഗീതത്തിലൂടെ പ്രേക്ഷകനെ ചിത്രവുമായി കൂടുതൽ അടുപ്പിക്കുന്നു. മനോജ് പിള്ളൈയുടെ കാമറ കണ്ണുകളും മാമാങ്കത്തറയിലേക്ക് മലയാളികളെ കൊണ്ട് പോയിട്ടുണ്ട്. മലയാളിക്ക് അഭിമാനിക്കാവുന്ന ഒരു വിസ്‌മയം തന്നെയാണ് മാമാങ്കം എന്നുറപ്പ്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago