അടുത്ത ത്രില്ലറുമായി സിനിമാപ്രേക്ഷകരെ രസിപ്പിക്കാൻ ജീത്തു ജോസഫ് എത്തുന്നു. ആസിഫ് അലിയെ നായകനാക്കി ഒരുക്കുന്ന ചിത്രമായ കൂമന്റെ ചിത്രീകരണം ആരംഭിച്ചു. അനന്യ ഫിലിംസിന്റെ ബാനറിൽ ആൽവിൻ ആന്റണിയാണ് ചിത്രം നിർമിക്കുന്നത്. ഫെബ്രുവരി 24ന് ആയിരുന്നു പൂജ ചടങ്ങുകൾ. പാലക്കാട് പോത്തുണ്ടി ശിവക്ഷേത്ര സന്നിധിയിൽ ആയിരുന്നു പൂജ ചടങ്ങുകൾ. സംവിധായകൻ ജീത്തു ജോസഫ് ഭദ്രദീപം ആദ്യ തെളിയിച്ചു. ജീത്തു ജോസഫ് ഭദ്രദീപം തെളിയിച്ചതിനു പിന്നാലെ ആൽവിൻ ആന്റണി, കെ ആർ കൃഷ്ണകുമാർ, (തിരക്കഥാകൃത്ത്), സതീഷ് ക്കുറുപ്പ്, ലിൻഡാ ജിത്തു, എയ്ഞ്ചലീന മേരി ആന്റണി, മനു പന്മനാഭൻ, നൗഷാദ് ആലത്തൂർ, കെ എ എം ജലീൽ എന്നിവരും ഭദ്രദീപം കൊളുത്തി. സ്വിച്ച് ഓൺ കർമം നിർവഹിച്ചത് ലിൻഡാ ജീത്തു ആയിരുന്നു. ഫസ്റ്റ് ക്ലാപ്പ് എയ്ഞ്ചലീന മേരി ആന്റണി നിർവ്വഹിച്ചു.
ഒരു ത്രില്ലർ മൂവിയാണ് ജീത്തു ജോസഫ് ഒരുക്കുന്ന കൂമൻ. കേരള – തമിഴ്നാട് അതിർത്തി ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ഒരു ത്രില്ലർ മൂവിയാണ് ജീത്തു ജോസഫ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. രൺജി പണിക്കർ, ബാബുരാജ്, മേഘനാഥൻ, ബൈജു സന്തോഷ്, ജാഫർ ഇടുക്കി, നന്ദു അഭിരാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി (ജാനെ മൻഫെയിം), ദീപക് പറമ്പോൽ, ജയിംസ് ഏല്യാപരസ്പരം പ്രദീപ്, രാജേഷ് പറവൂർ, ജയൻ ചേർത്തല, ആദം അയൂബ്,
ഹന്നാറെജി കോശി, ശ്രിയാ നാഥ്, പൗളി വൽസൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കെ ആർ കൃഷ്ണ കുമാറിന്റേതാണ് തിരക്കഥ.
വിനയക് ശശികുമാറിന്റെ വരികൾക്ക് വിഷ്ണു ശ്യാം ആണ് സംഗീതം നൽകുന്നത്. സതീഷ് കുറുപ്പ്, ഛായാഗ്രഹണവും വി എസ് വിനായക് എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാ സംവിധാനം – രാജീവ് കോവിലകം, മേക്കപ്പ് – രതീഷ് വിജയൻ, കോസ്റ്റും ഡിസൈൻ – ലിന്റ ജീത്തു,
കോ- ഡയറക്ടർ – അർഫാസ് അയൂബ്, അസ്സോസ്സിയേറ്റ് ഡയറക്‌ടേർസ് – സോണി ജി സോളമൻ, ഭാസ്ക്കരൻ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് – ലിബിൻ വർഗീസ്, പ്രൊഡക്ഷൻ മാനേജർ – രാഹുൽ കെ, പ്രൊഡക്ഷൻ കൺട്രോളർ – പ്രണവ് മോഹൻ, പ്രൊജക്റ്റ് ഡിസൈനർ – ഡിക്സൻ പൊടുത്താസ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസേർസ് – മനു പന്മനാഭൻ, എയ്ഞ്ചലീനാ ആന്റണി, ജയചന്ദ്രൻ കല്ലാടത്ത് . കൊല്ലങ്കോട്, നെന്മാറ, പൊള്ളാച്ചി, മറയൂർ എന്നിവിടങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകും.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…