മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന ചിത്രമാണ് റാം. റാം സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ദൃശ്യം, ദൃശ്യം 2, ട്വൽത്ത് മാൻ എന്നീ സിനിമകൾക്ക് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒരുമിക്കുന്ന ചിത്രം കൂടിയാണ് റാം. പകുതിയോളം ഷൂട്ടിംഗ് പൂർത്തിയായ ഈ ചിത്രത്തിന്റെ ബാക്കി ഷൂട്ടിംഗ് നവംബർ 15നു ശേഷം തുടങ്ങും. ജനുവരി പകുതി വരെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുക.
ജനുവരിയിലെ ഷൂട്ടിംഗിനു ശേഷം 2023 ഏപ്രിലിൽ ബ്രിട്ടനിൽ വെച്ചു നടക്കുന്ന പത്തു ദിവസത്തെ ഷൂട്ടിംഗ് കൂടി പൂർത്തിയാകുമ്പോൾ റാം സിനിമയുടെ രണ്ടു ഭാഗങ്ങളും പൂർത്തിയാകും. ജീത്തു ജോസഫ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും രചിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ആയിരുന്നു ആസിഫ് അലിയെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ കൂമൻ സിനിമ റിലീസ് ആയത്. കൂമൻ സിനിമയുടെ പ്രചരണാർത്ഥം പോപ്പർ സ്റ്റോപ്പ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ജീത്തു ജോസഫ് പറഞ്ഞ കാര്യമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
റാം സിനിമയുടെ ലൊക്കേഷൻ അന്വേഷിച്ച് പോയപ്പോൾ അവിടെ മമ്മൂട്ടി സിനിമയുടെ ചിത്രീകരണം നടക്കുകയായിരുന്നു. അപ്പോൾ തന്നെ കണ്ട മമ്മൂക്ക റാം സിനിമയുടെ കഥ ചോദിച്ചെന്നും കഥ കേട്ട് കഴിഞ്ഞപ്പോൾ ‘അപ്പോൾ ഇന്റർനാഷണൽ ആണ് അല്ലേ’ എന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണമെന്നും ജീത്തു ജോസഫ് പറഞ്ഞു. റാം സിനിമ നിർമിക്കുന്നത് അഭിഷേക് ഫിലിംസ് ആണ്. തൃഷ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. വിഷ്ണു ശ്യം ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഇന്ദ്രജിത്, സംയുക്ത മേനോൻ, പ്രിയങ്ക നായർ, ആദിൽ ഹുസൈൻ, സുമൻ, ലിയോണ ലിഷോയ്, അനൂപ് മേനോൻ തുടങ്ങി ഒരു വലിയ താരനിരതന്നെ ഈ ചിത്രത്തിലുണ്ട്. വി എസ് വിനായക് ആണ് എഡിറ്റ് ചെയ്യുന്നത്. ക്യാമറ ചലിപ്പിക്കുന്നത് സതീഷ് കുറുപ്പ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…