Categories: MalayalamNews

“തെറ്റിദ്ധരിപ്പിക്കപ്പെട്ടതു കൊണ്ടും മുൻവിധികൊണ്ടും ഞാൻ കാണാതിരുന്ന ഒരു സിനിമ..!” എന്റെ മെഴുതിരി അത്താഴങ്ങൾക്ക് പ്രശംസയുമായി ജീത്തു ജോസഫ്

മലയാളികളെ അത്ഭുതപ്പെടുത്തുന്ന ചിത്രങ്ങൾ ഒരുക്കി കൈയ്യടി നേടുന്ന സംവിധായകനാണ് ജീത്തു ജോസഫ്. ദൃശ്യം, മെമ്മറീസ് തുടങ്ങിയ ചിത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ പ്രിയ ചിത്രങ്ങളാണ്. ഇപ്പോൾ ദൃശ്യം രണ്ടാം ഭാഗത്തിന്റെ തിരക്കുകളിലാണ് അദ്ദേഹം. അതിനിടയിൽ അനൂപ് മേനോന്റെ എന്റെ മെഴുതിരി അത്താഴങ്ങൾ എന്ന ചിത്രം കാണുവാൻ സാധിച്ച ജീത്തു ജോസഫ് ചിത്രത്തിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ്.

നമ്മുടെയൊക്കെ ജീവിതത്തിൽ ചില മുൻ വിധികൾ കൊണ്ട് ചിലതിനെതിരെ നമ്മൾ മുഖം തിരിക്കും. പിന്നീട് നമുക്ക് തെറ്റി എന്നറിയുമ്പോളുള്ള ജാള്യത …. അങ്ങിനെ ഒരു മാനസിക വസ്ഥയിലാണ് ഞാനിപ്പോൾ… തെറ്റിദ്ധരിപ്പിക്കപ്പെട്ടതു കൊണ്ടും മുൻവിധികൊണ്ടും ഞാൻ കാണാതിരുന്ന ഒരു സിനിമ ” എന്റെ മെഴുകുതിരി അത്താഴങ്ങൾ “. ഒരു മനോഹരമായ പ്രണയചിത്രം


സഞ്ജയ് ലോക പ്രസിദ്ധനായ ഒരു ഷെഫാണ്. രുചിഭേദങ്ങൾ തേടിയുള്ള അയാളുടെ യാത്രയിൽ ഊട്ടിയിൽ വെച്ച് മെഴുകുതിരികൾ ഡിസൈൻ ചെയ്യുന്ന അഞ്ജലിയെ സഞ്ജയ് കണ്ടുമുട്ടുന്നു. രസകരവും പ്രണയാർദ്രവുമായ അവരുടെ ആദ്യ കണ്ടുമുട്ടലിന് ശേഷം ഇരുവരും പ്രണയത്തിലാകുന്നു. ഇരുവരുടേയും വൈകാരിക തലങ്ങളിലൂടെയുള്ള ഒരു യാത്രയാണ് എന്റെ മെഴുതിരി അത്താഴങ്ങൾ എന്ന ചിത്രം. കവിത പോലെ മനോഹരമായ ഒരു ചിത്രം. എന്തുകൊണ്ട് ഇങ്ങനെയൊരു ടൈറ്റിൽ എന്ന സംശയത്തിനുള്ള മറുപടി തരുന്നത് ഇരുവരുടെയും പ്രൊഫഷനുകളാണ്. മെഴുതിരികൾ ഡിസൈൻ ചെയ്യുന്ന അഞ്ജലിയും അത്താഴങ്ങൾ ഒരുക്കുന്ന സഞ്ജയും ചേരുമ്പോൾ ഉരുത്തിരിയുന്ന ഒരു കെമിസ്ട്രി. അത് തന്നെയാണ് എന്റെ മെഴുതിരി അത്താഴങ്ങൾ എന്നെ ടൈറ്റിലിലൂടെ പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്. പ്രണയത്തോടൊപ്പം തന്നെ സൗഹൃദങ്ങളുടെ ഒരു ലോകം കൂടി ചിത്രം വരച്ചു കാണിക്കുന്നുണ്ട്.

അനൂപ് മേനോൻ, മിയ എന്നിവരുടെ സ്‌ക്രീൻ പ്രെസെൻസ് തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ആകർഷണം. അത് ക്യാമറകൾക്ക് പോലുമറിയാം. ട്രിവാൻഡ്രം ലോഡ്‌ജ്‌, ബ്യൂട്ടിഫുൾ തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ അനൂപ് മേനോൻ നാല് വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും ഒരു തിരക്കഥയൊരുക്കുന്നത്. ഒരു തിരക്കഥാകൃത്തായും അഭിനേതാവായും മികച്ചൊരു പ്രകടനം തന്നെയാണ് അനൂപ് മേനോൻ പ്രേക്ഷകർക്കായി പങ്ക് വെച്ചിരിക്കുന്നത്. ആരെയും പ്രണയിപ്പിക്കാൻ പോകുന്ന ഒരു അഴകുമായി മിയയും തന്റെ റോൾ മനോഹരമാക്കി. ഇരുവരും തമ്മിൽ ഒരു നല്ല കെമിസ്ട്രി ചിത്രത്തിലുടനീളം ദൃശ്യമാണ്. ചിന്തിപ്പിച്ച് ചിരിപ്പിച്ച് അലൻസിയറും ബൈജുവും അത്താഴച്ചിരികൾക്ക് മാറ്റ് കൂട്ടി. ലാൽ ജോസ്, വി കെ പ്രകാശ്, ദിലീഷ് പോത്തൻ എന്നിവർ മനോഹരമായി അവരുടെ കാമിയോ റോൾസ് അവതരിപ്പിക്കുകയും ചെയ്തു. സൂരജ് ടോമാണ് സംവിധാനം. തിരക്കഥ അനൂപ് മേനോനും.

webadmin

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

1 week ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

4 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

4 weeks ago