മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനും തിരക്കഥാകൃത്തുമാണ് ജിത്തു ജോസഫ്. അഞ്ച് ചിത്രങ്ങളാണ് ജിത്തു ഇതുവരെ സംവിധാനം നിർവഹിച്ച് പുറത്തിറങ്ങിയിട്ടുള്ളത്. മൂവാറ്റുപുഴ എം.എൽ.എ. ആയിരുന്ന വി.വി. ജോസഫിന്റെ മകനാണ് ജിത്തു. എറണാകുളം ജില്ലയിലെ ഇലഞ്ഞിയാണ് സ്വദേശം. 2007ൽ ഡിറ്റക്റ്റീവ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് മമ്മി & മി (2010) മൈ ബോസ് (2012), മെമമറീസ് (2013), ദൃശ്യം (2014), മിസ്റ്റർ ആൻഡ് മിസ്സിസ്സ് റൗഡി (2019), ദൃശ്യം 2(2021) തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തു.
ദൃശ്യത്തിന്റെ റീമേക്കായ പാപനാശത്തിലൂടെ 2015ൽ തമിഴിലും അരങ്ങേറ്റം കുറിച്ച ജീത്തു ജോസഫ് 2019ൽ ദി ബോഡി എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു. ദൃശ്യം 2വിന്റെ തെലുങ്ക് റീമേക്കിലൂടെ തെലുങ്കിലും ജീത്തു ജോസഫ് അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു. മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന 12ത് മാൻ, റാം എന്നിവയാണ് ജീത്തു ജോസഫിന്റെ പുതിയ ചിത്രങ്ങൾ.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് ജീത്തു ജോസഫ് പങ്ക് വെച്ച കുറച്ച് ഫോട്ടോസാണ്. ആദ്യമായി കൊച്ചി മെട്രോയിൽ യാത്ര ചെയ്‌ത വിശേഷമാണ് അദ്ദേഹം പങ്ക് വെച്ചത്. എന്നാൽ ഫോട്ടോസ് കണ്ട പ്രേക്ഷകർ സംശയദൃഷ്ടിയോടെയാണ് ഫോട്ടോസ് ഏറ്റെടുത്തിരിക്കുന്നത്. ഇനി വരുണിനെ ജോർജുകുട്ടി മെട്രോ സ്റ്റേഷനിലാണോ കുഴിച്ചിട്ടിരിക്കുന്നത് എന്നൊക്കെയാണ് കമന്റുകൾ..!
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…